Thursday, October 22, 2026

കോവിഡ് ചികിത്സയ്ക്കായി കോട്ടയം സജ്ജം; 2331 കിടക്കകള്‍ ജില്ലയിൽ തയ്യാർ

കോട്ടയം: ജില്ലയില്‍ കോവിഡ് ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രി, കുട്ടികളുടെ ആശുപത്രി, മറ്റു കോവിഡ് ആശുപത്രികള്‍ എന്നിവിടങ്ങളിലായി 2331 കിടക്കകളുണ്ടെന്ന് സഹകരണ രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. കോവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വിളിച്ചുചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ മേഖലയില്‍ വിവിധ ചികിത്സാകേന്ദ്രങ്ങളിലായി 1257 കിടക്കകളാണുള്ളത്. ഇതില്‍ 268 ഓക്സിജന്‍ സൗകര്യമുള്ള കിടക്കകളുണ്ട്. കോവിഡ് ആശുപത്രികളില്‍ 120 ഓക്സിജന്‍ കിടക്കകളുണ്ട്. രണ്ടു സി.എസ്.എല്‍.ടി.സി.കളില്‍ 186 കിടക്കകളും സി.എഫ്.എല്‍.ടി.സി.യില്‍ 100 കിടക്കകളും ഡി.സി.സി.യില്‍ 70 കിടക്കകളുമുണ്ട്.

18 സ്വകാര്യ ആശുപത്രികളിലായി 1074 കിടക്കകളുണ്ട്. ഇതില്‍ 499 എണ്ണം ഓക്സിജന്‍ സൗകര്യമുള്ളതാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ സി.എഫ്.എല്‍.ടി.സി.കള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിക്കാന്‍ മന്ത്രി ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Related Articles

Latest Articles