Wednesday, October 7, 2026

പട്ടാപ്പകൽ പോലീസ് കോൺസ്റ്റബിളിനെ ഗുണ്ടാ സംഘം തട്ടിക്കൊണ്ടു പോയി; ആർ ജെ ഡി ഭരണത്തിൽ ബീഹാറിൽ ക്രമസമാധാന നില തകർന്നു; ബീഹാർ മുഖ്യമന്ത്രിക്കെതിരെ ജനരോക്ഷം പുകയുന്നു

പാട്‌ന: പോലീസ് കോൺസ്റ്റബിളിനെ തട്ടിക്കൊണ്ടുപോയതായി പരാതി. ബീഹാറിലെ പാട്‌നയിലെ ബിഎംപി 5 പോലീസ് സ്‌റ്റേഷനിലെ കോൺസ്റ്റബിൾ ശശി ഭൂഷൺ സിംഗിനെയാണ് അജ്ഞാതർ തട്ടിക്കൊണ്ടുപോയത്. രാവിലെ 7-നും 9-നും ഇടയിൽ പോലീസ് സ്‌റ്റേഷനു സമീപത്ത് നിന്നും നമ്പർ പ്ലേറ്റില്ലാത്ത ബൊലേറോയിൽ എത്തിയാണ് അക്രമികൾ സിംഗിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിൽ രൂപസ്പൂർ പോലീസ് സ്റ്റേഷൻ കേസെടുത്തു.

ആർജെഡി പിന്തുണയോടെ നിതീഷ് കുമാർ അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം നടന്ന ബെഗുസരായി വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടുകയും ഒൻപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമികൾ ഇരു ചക്രവാഹനങ്ങളിലെത്തി തുരുതുര വെടിവെയ്പ്പ് നടത്തുകയായിരുന്നു.

Related Articles

Latest Articles