Friday, May 3, 2024
spot_img

ദില്ലിയിൽ യുവതിക്ക് നേരെ ആക്രമണം; ബാറിലെ ബൗൺസർമാർ വസ്ത്രം വലിച്ചുകീറിയെന്ന് പരാതി; കേസെടുത്ത് പോലീസ്

ദില്ലി: ബാറിലെ ബൗൺസർമാർ തന്‍റെ വസ്ത്രം വലിച്ചുകീറിയെന്ന പരാതിയുമായി യുവതി. ദക്ഷിണ ദില്ലിയിലെ ബാറിൽ പ്രവേശനവുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് അനിഷ്ട സംഭവം. തന്നെയും സുഹൃത്തുക്കളെയും ഒരു സംഘം ബൗൺസർമാർ മർദ്ദിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

യുവതിയെ ചികിത്സയ്ക്കായി എയിംസിലേക്ക് കൊണ്ടുപോയി. എഫ്‌ഐആർ ഫയൽ ചെയ്തതായി ദില്ലി പോലീസ് പറഞ്ഞു. ബാറില്‍ പ്രവേശിക്കുന്നതിന് ചൊല്ലി തർക്കമുണ്ടായതാണ് പ്രശ്നത്തിന് കാരണമെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. ബൗൺസർമാർ അക്രമാസക്തരാവുകയും തങ്ങളെ മർദ്ദിക്കുകയും ചെയ്തതായി അവർ ആരോപിച്ചു.

സംഭവങ്ങളില്‍ വിശദപരിശോധനയില്‍ ബാറിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചുവരികയാണെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, ബാറിലെ ബൗൺസർമാര്‍ ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇവര്‍ക്ക് വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്.

Related Articles

Latest Articles