Wednesday, May 8, 2024
spot_img

തിരുവനന്തപുരത്ത് പൊലീസുകാരന് കൊവിഡ്; ഉറവിടം അറിയാത്ത രോഗികളുടെ എണ്ണം വൻ വർധനയിലേക്ക്

തിരുവനന്തപുരം:എആര്‍ ക്യാംപിലെ പൊലീസുകാരന് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രോഗ ലക്ഷണത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്ദാവനം എആര്‍ ക്യാംപിലെ പൊലീസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഉദ്യോഗസ്ഥന് രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്നത് വ്യക്തമല്ല.

കഴിഞ്ഞ മാസം 28 നായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലയില്‍ ഉറവിടമറിയാതെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം നാല് പേര്‍ക്കാണ് ഇത്തരത്തില്‍ രോഗം സ്ഥിരീകരിച്ചത്. പാളയം സാഫല്യം കോംപ്ലക്സിലെ അസം സ്വദേശിയായ ജീവനക്കാരനും വഞ്ചിയൂരിലെ ലോട്ടറി കച്ചവടക്കാരനും ഇതില്‍ ഉള്‍പ്പെടുന്നു. ഇതേ തുടര്‍ന്ന് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു.

ഇന്നലെ ആകെ ഒമ്ബത് പേര്‍ക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് കണ്ടെത്തിയ അസം സ്വദേശിയായ 24 കാരന് യാത്രാപശ്ചാത്തലമില്ല. രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെ തുടര്‍ന്ന് ജൂണ്‍ 29 ന് കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. 45 കാരനായ ലോട്ടറി വില്‍പ്പനക്കാരനും യാത്രാപശ്ചാത്തലമില്ല. കൊവിഡ് ലക്ഷണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. പനി ബാധിച്ച ഇദ്ദേഹത്തെ പൊലീസാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മുന്‍പ് വഞ്ചിയൂരില്‍ കൊവിഡ് ബാധിച്ചു ഒരാള്‍ മരിച്ചിരുന്നു. ഇദ്ദേഹത്തിന്‍്റെ രോഗ ഉറവിടവും വ്യക്തമായിരുന്നില്ല. ബാലരാമപുരം സ്വദേശിയായ 47കാരന്‍്റെയും രോഗ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ച നെയ്യാറ്റിന്‍കര വഴുതൂര്‍ സ്വദേശിയായ 25 കാരന്‍ വിഎസ്‌എസ്സിയിലാണ് ജോലി ചെയ്‌തിരുന്നത്‌.

Related Articles

Latest Articles