Sunday, May 5, 2024
spot_img

കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ പൊലീസുകാർ ഇടപ്പെട്ടില്ല;11 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ

കണ്ണൂർ: കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചപ്പോൾ നിഷ്‌ക്രിയരായി നോക്കി നിന്നു എന്നാരോപിച്ച് എസ് ഐ ഉൾപ്പെടെ 11 പൊലീസുദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കണ്ണൂർ കാൽടെക്സ് ജംഗ്ഷനിൽ ശനിയാഴ്ച വൈകുന്നേരം നടത്തിയ പ്രതിഷേധത്തിൽ പൊലീസുകാർ ഇടപ്പെട്ടില്ലെന്നാണ് ആരോപണം.

പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ പൊലീസ് വാനിന്റെ മുകളിൽ കയറിനിന്ന് കൊടി വീശിയിരുന്നു. ഈ സമയം പൊലീസുദ്യോഗസ്ഥർ ഒന്നും ചെയ്യാതെ മാറി നിൽക്കുന്നത് സിസി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതിനെ തുടർന്നാണ് നടപടി. ചക്കരക്കൽ ഗ്രേഡ് എസ്ഐ വിനോദ് കുമാർ, ടൗൺ എഎസ്ഐ ജയദേവൻ എന്നിവരെയടക്കം സസ്പെൻഡ് ചെയ്തിട്ടുണ്ട്.

Related Articles

Latest Articles