Sunday, October 18, 2026

അമേരിക്കയിൽ ട്രക്കിനുള്ളിൽ 46 മൃതദേഹങ്ങൾ കണ്ടെത്തി;സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ;സംഭവത്തെ മെക്‌സിക്കോയുടെ വിദേശകാര്യമന്ത്രി മാർസെലോ എബ്രാർഡ് അപലപിച്ചു

അമേരിക്കയിൽ ട്രക്കിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി. ടെക്‌സസിലെ സാൻ ആന്റോണിയോയിലാണ് സംഭവം. 46 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രക്കിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ 16 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേർ പ്രായപൂർത്തിയാകാത്തവരാണെന്ന് അധികൃതർ അറിയിച്ചു.

ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. മെക്‌സിക്കോയിൽ നിന്നുള്ള അഭയാർത്ഥികളാണ് മരിച്ചതെന്നാണ് സൂചന. ശ്വാസം മുട്ടി മരിക്കുകയാണെന്നാണ് പ്രാഥമിക നിഗമനം. മെക്‌സിക്കൻ അതിർത്തിയിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് ട്രക്ക് കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ മെക്‌സിക്കോയുടെ വിദേശകാര്യമന്ത്രി മാർസെലോ എബ്രാർഡ് അപലപിച്ചു

Related Articles

Latest Articles