Saturday, April 20, 2024
spot_img

ബലിതർപ്പണത്തിന് പോയ കുടുംബത്തിന് പിഴ ; 2000 രൂപ പിഴയില്‍ നിന്നും 1500 രൂപ ‘പോലീസ് തട്ടി’യെന്ന് പരാതി

തിരുവനന്തപുരം: വീടിന് തൊട്ടടുത്ത ക്ഷേത്രത്തില്‍ ബലിതര്‍പ്പണത്തിന് പോയ അമ്മയ്ക്കും മകനും പോലീസ് പിഴ ചുമത്തി. മാത്രമല്ല, 2000 രൂപ പിഴ ചുമത്തിയ പോലീസ് ഇതില്‍ നിന്നും 1500 രൂപ തട്ടിയതായും പരാതിയുണ്ട്. എന്നാല്‍ എഴുതിയതിലെ പിഴവാണ് 2000 അഞ്ഞൂറായതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. സമ്പൂര്‍ണ്ണലോക്ക്ഡൗണ്‍ ദിനത്തില്‍ അനാവശ്യമായി പുറത്തിറങ്ങിയതിനാണ് പിഴ ചുമത്തിയതെന്നും പോലീസ് വ്യക്തമാക്കി

19-കാരനായ മകനും അമ്മയും യാത്ര ചെയ്തിരുന്ന കാര്‍ തടഞ്ഞ് പിഴ ചുമത്തിയ പോലീസ് കാര്‍ ഉടനെ പോലീസ് സ്റ്റേഷനിലെത്തിക്കാന്‍ ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും ശ്രീകാര്യം സ്റ്റേഷനിലെത്തി പിഴ ചുമത്തിയതിന് ശേഷമാണ് വിട്ടയച്ചത്. യാത്രയുടെ വിവരം പോലും ചോദിക്കാതെയാണ് പിഴ ഈടാക്കിയത്. മടങ്ങി പോകാമെന്ന് പറഞ്ഞെങ്കിലും പോലീസ് കൂട്ടാക്കിയില്ലെന്ന് വെഞ്ചാവോട് സ്വദേശിയായ നവീന്‍ പ്രതികരിച്ചു.

ശ്രീകാര്യം പോലീസിനെതിരെയാണ് നവീന്‍ പരാതിപ്പെട്ടിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ 2000 രൂപ പിഴ ചുമത്തിയെങ്കിലും 500 രൂപയുടെ മാത്രം രസീതിയാണ് നല്‍കിയത്. 2000 രൂപ തന്നെയാണ് രസീതിയില്‍ എഴുതിയതെന്നും അത് എഴുതിപ്പോയതിലെ പിഴവ് മൂലം 500 എന്നായതാണെന്നും പോലീസ് വിശദീകരിക്കുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles