Sunday, November 1, 2026

കിളിമാനൂരിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് യുവാക്കൾ അറസ്റ്റിൽ

കിളിമാനൂർ: കിളിമാനൂരിൽ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത പോലീസ്. മടവൂർ തുമ്പോട് ജിത്തു ഭവനിൽ സഹോദരങ്ങളായ അഭിജിത്ത് (24), ദേവജിത്ത് (22), തുമ്പോട് അനശ്വര ഭവനിൽ രതീഷ് (37) എന്നിവരെയാണ് പള്ളിക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.

കിളിമാനൂർ മടവൂർ നടുവത്തേല ഐക്കരഴികത്തുവീട്ടിൽ രാഹുൽ (24)നെയാണ് കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ കൊലപാതക ശ്രമത്തിന് കേസെടുത്ത പൊലീസ്, ഒളിവിൽ പോയ മൂന്ന് പ്രതികളെയും പോലീസ് പിടികൂടുകയായിരുന്നു. എസ്.എച്ച്.ഒ പി. ശ്രീജിത്ത്, എസ്.ഐ എം. സഹിൽ, അനിൽ, സി.പി.ഒ അജീസ്, രജിത്ത്, മഹേഷ്, രാജീവ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Related Articles

Latest Articles