Wednesday, May 8, 2024
spot_img

പൊലീസുദ്യോഗസ്ഥയെ തീ കൊളുത്തി കൊന്ന അജാസ് മരിച്ചു

ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയും പൊലീസ് ഉദ്യോഗസ്ഥനുമായ അജാസും മരണത്തിന കീഴടങ്ങി. മാവേലിക്കര വള്ളിക്കുന്നം പൊലീസ് സ്റ്റേഷനിലെ സൗമ്യയെ തീകൊളുത്തി കൊല്ലുന്നതിനിടെ അജാസിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

അജാസ് ഇതേ തുടര്‍ന്നുണ്ടായ അണുബാധയും ന്യൂമോണിയയും കാരണമാണ് മരിച്ചത്. അണുബാധ അജാസിന്റെ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതോടെ ഇയാളെ ഡയാലിസിസിന് വിധേയനാക്കിയെങ്കിലും മരണം സംഭവിച്ചു.

സൗമ്യയോട് പ്രണയമായിരുന്നുവെന്നും വിവാഹത്തിന്് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ അജാസ് പറഞ്ഞിരുന്നു. വിവാഹാഭ്യര്‍ത്ഥന അവഗണിച്ചതിനെതുടര്‍ന്നായിരുന്നു സൗമ്യയെ കൊലപ്പെടുത്തിയത്.

വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തില്‍ മാറ്റാര്‍ക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നല്‍കിയത്. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോള്‍ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോള്‍ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ അജാസ് പറഞ്ഞിരുന്നു.

Related Articles

Latest Articles