Friday, April 19, 2024
spot_img

ഡ്രോൺ ഉപയോഗിച്ച് ആയുധങ്ങൾ കടത്താൻ ശ്രമം; ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി പോലീസ്

ശ്രീനഗർ: ജമ്മുവിൽ വൻ ആയുധശേഖരം പിടികൂടി. കശ്മീരിലെ സാംബയിൽ നിന്നാണ് ആയുധങ്ങളും, സ്ഫോടകവസ്തുക്കളുമുൾപ്പെടെ പോലീസ് പിടികൂടിയത്. ഡ്രോണ്‍ ഉപയോഗിച്ചാണ് ആയുധങ്ങള്‍ ഇവിടേയ്ക്ക് എത്തിച്ചതെന്നാണ് പോലീസ് പറയുന്നത്. ജമ്മു വിമാനത്താവളത്തിലെ ഡ്രോണ്‍ ആക്രമണത്തിന് മുന്‍പും ഭീകരര്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് പലതവണ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ നടത്തിയ പരിശോധനകളിൽ അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ഡ്രോണുകള്‍ ഇതിനോടകം തന്നെ സുരക്ഷാസേന വെടിവെച്ചിട്ടുണ്ട്.

അതേസമയം 2019 ആഗസ്റ്റില്‍ പഞ്ചാബിലെ അമൃത്സറില്‍ ഹെക്സാകോപ്ടര്‍ ഡ്രോണ്‍ തകര്‍ന്ന നിലയില്‍ പോലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരന്‍ താരനില്‍ പിടിയിലായ ഭീകരരില്‍ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു. തോക്കുകളും ഗ്രനേഡുകളും വയര്‍ലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നായിരുന്നു കണ്ടെത്തിയത്. അതോടൊപ്പം തന്നെ കഴിഞ്ഞ വര്‍ഷം കത്വയില്‍ ബിഎസ്ഫ് ഒരു ഡ്രോണ്‍ വെടിവെച്ചിട്ടു. 2020 സെപ്റ്റംബറില്‍ തന്നെ ജമ്മുവില്‍ ഡ്രോണ്‍ വഴി ആയുധം കടത്തിയ ഭീകരരെ പോലീസ് അറസ്റ്റ് ചെയ്തു. അഖ്നൂറില്‍ വച്ച് ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങള്‍ കണ്ടെടുത്തു. പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തില്‍ ആയുധങ്ങള്‍ കടത്താമെന്നതുമാണ് ഭീകരര്‍ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാൻ കാരണം എന്നാണ് പോലീസ് പറയുന്നത്.

എന്നാൽ ജമ്മു കശ്‌മീരിൽ കഴിഞ്ഞ ദിവസങ്ങളിൽ, തീവ്രവാദത്തിന് പണം സമാഹരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ട് കശ്മീരിലെ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്‌ഡ്‌ നടത്തിയിരുന്നു. ഇത്തരത്തിൽ ജമ്മു കശ്മീരിൽ ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തിയ 11 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് പോലീസ് കോൺസ്റ്റബിൾമാർ, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്ദ് സലാഹുദ്ദീന്റെ മക്കൾ, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരെയാണ് ഭീകരബന്ധത്തെ തുടർന്ന് പിരിച്ചുവിട്ടത്. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീൽ, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികൾ. ഇവരിൽ ഒരാൾ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാൾ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പ ത്തിക ഇടപാടുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles