Thursday, May 2, 2024
spot_img

ഭീകരവാദ ഫണ്ടിംഗ്; ജമ്മു കശ്‌മീരിൽ എൻഐഎ റെയ്‌ഡ്; ആറ് പേർ അറസ്റ്റിൽ

ശ്രീനഗർ: ജമ്മു കശ്‌മീരിൽ എൻഐഎ റെയ്‌ഡ്. തീവ്രവാദത്തിന് പണം സമാഹരിച്ചുവെന്ന കേസുമായി ബന്ധപ്പെട്ടാണ് ജമ്മു കശ്‌മീരിൽ വിവിധ പ്രദേശങ്ങളിൽ എൻഐഎ റെയ്‌ഡ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് . ശ്രീനഗർ, അനന്ത്‌നാഗ്, ബരാമുള്ള തുടങ്ങിയ ജില്ലകളിലാണ് റെയ്‌ഡ് പുരോഗമിക്കുന്നത്. റെയ്‌ഡിൽ ആറ് പേർ അറസ്റ്റിലായെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ ഓൺലൈൻ ഫ്ലാറ്റ്‌ഫോമിൽ തീവ്രനിലപാടുകൾ എടുത്ത സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ് നടക്കുന്നത്.

എൻഐഎയ്ക്കൊപ്പം ഇന്‍റലിജൻസ് ബ്യൂറോ, റിസർച്ച് ആൻഡ് അനാലിസിസ് വിങ്, ജമ്മു കശ്‌മീർ പൊലീസ് തുടങ്ങിയവരും റെയ്‌ഡിലുണ്ട്. അതേസമയം ജമ്മു കശ്മീരിൽ ഭീകര സംഘടനകളുമായി ബന്ധം കണ്ടെത്തിയ 11 സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. പോലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്കാണ് ഭീകര ബന്ധമുള്ളതായി കണ്ടെത്തിയത്. ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രണ്ട് പോലീസ് കോൺസ്റ്റബിൾമാർ, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്ദ് സലാഹുദ്ദീന്റെ മക്കൾ, വിദ്യാഭ്യാസം, കൃഷി, നൈപുണ്യ വികസനം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ പ്രവർത്തിച്ചവർ എന്നിവരെയാണ് ഭീകരബന്ധത്തെ തുടർന്ന് പിരിച്ചുവിട്ടത്. സയ്ദ് സലാഹുദ്ദീന്റെ മക്കളായ സയ്ദ് ഷാഖീൽ, ഷാഹിദ് യൂസുഫ് എന്നിവരാണ് പിരിച്ചുവിട്ടവരിലെ പ്രധാനികൾ. ഇവരിൽ ഒരാൾ വിദ്യാഭ്യാസ വകുപ്പിലും മറ്റൊരാൾ സ്‌കിംസിലുമാണ് ജോലി ചെയ്തിരുന്നത്. ഇവരുടെ സാമ്പ ത്തിക ഇടപാടുകൾ എൻഐഎ നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles