Saturday, October 24, 2026

ലഹരിക്ക് തടയിടാനായി പോലീസിന്റെ ‘ഓപ്പറേഷൻ ഡി-ഹണ്ട്’;സംസ്ഥാന വ്യാപക പരിശോധനയിൽ അറസ്റ്റിലായത് 244 പേർ ! 246 കേസുകൾ രജിസ്റ്റർ ചെയ്തു

തിരുവനന്തപുരം :വർധിച്ചു വരുന്ന ലഹരിമരുന്ന് ഉപയോഗത്തിനും വില്‍പ്പനയ്ക്കും തടയിടാനായി സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് എന്ന പേരില്‍ പരിശോധന സംഘടിപ്പിച്ച് പോലീസ്. 1300 കേന്ദ്രങ്ങളിലായി ഇന്ന് നടന്ന പരിശോധനയില്‍ 244 പേരാണ് അറസ്റ്റിലായത്. ലഹരിമരുന്ന് കൈവശം വെച്ചതിന് 246 കേസുകളും രജിസ്റ്റർ ചെയ്തു. ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎയും പരിശോധനയില്‍ പിടിച്ചെടുത്തിട്ടുണ്ട്.

തിരുവനന്തപുരം റൂറലില്‍ നടന്ന പരിശോധനയിൽ മാത്രം 48 പേരെ അറസ്റ്റ് ചെയ്തുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. ലഹരിക്കേസുകളില്‍ ഉള്‍പ്പെട്ട 38 പേരെ കരുതല്‍ തടങ്കലിലാക്കാനും ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇന്നത്തെ റെയ്ഡ് സംബന്ധിച്ച വിശദവിവരങ്ങള്‍ വൈകാതെ പോലീസ് ഔദ്യോഗികമായി പുറത്തുവിടും. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനൊരുങ്ങുകയാണ് പോലീസ്

Related Articles

Latest Articles