Thursday, May 16, 2024
spot_img

തിയേറ്ററുകളിൽ തരംഗമായി പൊന്നയിൽ സെൽവൻ; രണ്ടുദിവസം കൊണ്ട് നേടിയത് 150 കോടി

മണിരത്നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍’ തീയേറ്ററുകളില്‍ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. സാഹിത്യകാരന്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആസ്പദമാക്കിയാണ് മണിരത്നത്തിന്‍റെ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒരുക്കിയിരിക്കുന്നത്.

തമിഴ്നാട്ടില്‍ മാത്രമല്ല, ലോകമെമ്പാടും വലിയ പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് ദിവസം കൊണ്ട് ചിത്രം 150 കോടിയിലധികം കളക്ഷന്‍ നേടിയെന്നാണ്. ‘പൊന്നിയിന്‍ സെല്‍വന്‍’ ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനിക്കാവുന്ന ഒന്നാണെന്നായിരുന്നു ആദ്യ ദിനം മുതല്‍ ലഭിച്ച പ്രതികരണം. മണിരത്നം ചിത്രം വന്‍ ഹിറ്റാകുമെന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വിക്രം, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്‍റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ് ബച്ചന്‍, തൃഷ, ശോഭിത ധുലിപാല, ജയചിത്ര തുടങ്ങി നിരവധി താരങ്ങള്‍ ചിത്രങ്ങള്‍ അണിനിരക്കുന്നു. ചിത്രത്തിന്‍റെ സ്ട്രീമിംഗ് അവകാശം 125 കോടി രൂപയ്ക്കാണ് വിറ്റുപോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്‍റെ സ്ട്രീമിംഗ് സ്വന്തമാക്കിയത്. തമിഴിന് പുറമെ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്

Related Articles

Latest Articles