ചെന്നൈ : അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്താൻ ശ്രമിച്ച യാത്രകാരൻ പിടിയിൽ.ട്രിച്ചി വിമാനത്താവളത്തിലാണ് സംഭവം നടന്നത്.
15 ലക്ഷം വിലമതിക്കുന്ന സ്വർണമാണ് സിംഗപ്പൂരിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ യാത്രക്കാരൻ കടത്താൻ ശ്രമിച്ചത്.കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്.
സംശയത്തെ തുടർന്ന് അടിവസ്ത്രം പരിശോധിച്ചപ്പോഴാണ് സ്വർണ്ണം കണ്ടെത്തിയത്. ഒരുമിച്ച് തുന്നിക്കെട്ടിയ രണ്ട് പാളികൾക്കിടയിലാണ് പാക്കറ്റ് ഒളിപ്പിച്ചിരുന്നത്.
301 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണ്ണമാണ് പാക്കറ്റുകളിൽ ഒളിപ്പിച്ചിരുന്നത്.
കസ്റ്റംസ് അനേഷണം ഊർജ്ജിതമാക്കി.

