Monday, January 12, 2026

പൂവച്ചൽ തിരോധാന കേസിൽ വൻ വഴിത്തിരിവ്; 11 വർഷം മുൻപ് കാണാതായ ദിവ്യയേയും മകളേയും കൊലപ്പെടുത്തിയതെന്ന് കണ്ടെത്തൽ: കൊലപാതകത്തിന് പിന്നിൽ ഭർത്താവ് മാഹീൻ കണ്ണ്

തിരുവനന്തപുരം: പതിനൊന്നു വർഷം മുൻപ് പൂവച്ചലിൽ നടന്ന തിരോധാന കേസിൽ നിർണായക വഴിത്തിരിവ്. ദിവ്യയുടെയും മകളുടെയും തിരോധാനം കൊലപാതകമാണെന്ന് കണ്ടെത്തി. 11 വർഷം മുൻപാണ് ദിവ്യയെയും മൂന്നരവയസ്സുകാരിയെയും കാണാതായത്. ഭർത്താവ് മാഹീൻ കണ്ണാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തി.

മാഹീൻ കണ്ണിന്റെ മറ്റൊരു ഭാര്യ റുഖിയയ്ക്കും പങ്കുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി. മാഹീനാണ് ദിവ്യയെയും മകളെയും വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോയത്. ഇരുവരെയും തമിഴ്നാട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കടലിൽ ഉപേക്ഷിച്ചെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു. തിരുവനന്തപുരം റൂറൽ പൊലീസിന്റെ പ്രത്യേക സംഘമാണ് കേസന്വേഷിച്ചത്. ഷാരോൺ കേസന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു സംഘത്തിലുണ്ടായിരുന്നത്.

Related Articles

Latest Articles