പാലക്കാട് : ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി
അറസ്റ്റിൽ. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി അബൂബർ സിദ്ദിഖിനെ പട്ടാമ്പിയിലെ വീട്ടിൽ നിന്നാണ് പൊലീസ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇയാൾക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 27 ആയി.
കൊലക്കേസുമായി ബന്ധപ്പെടുത്തി കഴിഞ്ഞ ദിവസം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ മലപ്പുറം സ്വദേശി സിറാജുദീനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാളിൽ നിന്നും ലഭിച്ച ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തത്.

