Sunday, April 28, 2024
spot_img

നിരോധനം മറികടക്കാൻ പുതിയ മുഖംമൂടിയണിയാൻ പോപ്പുലര്‍ ഫ്രണ്ട്‍; ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മറയാക്കി പുതിയ സംഘടന രൂപീകരിക്കാൻ നീക്കമെന്ന് ഇന്റലിജൻസ് ബ്യൂറോ റിപ്പോർട്ട്

കൊച്ചി : കേന്ദ്രസർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിരോധനം മറികടക്കാന്‍ പുതിയ രൂപത്തിലും ഭാവത്തിലും അവതരിക്കാന്‍ തയ്യാറായി പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ ഭാഗമായി പിഎഫ്‌ഐ ആസ്ഥാനമായ ആലുവ പെരിയാര്‍വാലി കുഞ്ഞുണ്ണിക്കരയിലും പരിസരങ്ങളിലും രഹസ്യയോഗങ്ങള്‍ നടന്നതായി ഇന്റലിജൻസ് ബ്യൂറോ റിപ്പോര്‍ട്ട് നല്കി.

പിഎഫ്‌ഐയെ പുനരുജ്ജീവിപ്പിക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളാണ് രഹസ്യയോഗങ്ങളില്‍ പ്രധാനമായും നടക്കുന്നത്. രഹസ്യചര്‍ച്ചകളില്‍ പുതിയ സംഘടനാ രൂപീകരണമാണ് പ്രധാന വിഷയം. സംസ്ഥാന നേതാക്കളില്‍ പലരും എൻഐഎ യുടെ കസ്റ്റഡിയിലായതോടെ രണ്ടാംനിര നേതാക്കളുടെ നേതൃത്വത്തിലാണ് രഹസ്യയോഗങ്ങള്‍ നടക്കുന്നത് .

നിലവിൽ പിഎഫ്‌ഐയുടെ മുഖ്യധാരയിലില്ലാത്തവരും എന്‍ഐഎ അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണ വലയത്തിലില്ലാത്തവരുമായ നേതാക്കളെ അണിചേർത്ത് മറ്റൊരു പേരില്‍ സംഘടന രൂപീകരിക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

മനുഷ്യാവകാശ പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനം എന്നിവയുടെ മറവിൽ പ്രവര്‍ത്തനം സജീവമാക്കും. സംസ്ഥാനത്തെ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകരെ മുന്നില്‍ നിര്‍ത്തിയാകും പുതിയ പേരിൽ മുഖം മൂടിയണിഞ്ഞ് സംഘടനയെത്തുക. സംഘടനയില്‍ ഇതര സമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തും. സന്നദ്ധ സംഘടനകളുടെ രൂപീകരണത്തിലൂടെ വന്‍തോതില്‍ ഒഴുകിയെത്തുന്ന ഫണ്ടും ഇവരുടെ ലക്ഷ്യമാണ്.

യുവജന, വിദ്യാര്‍ഥി സംഘടനയുടെ രൂപീകരണവും ഇവരുടെ പദ്ധതികളിലുണ്ടന്നാണ് വിവരം. ദേശീയ, സംസ്ഥാന നേതാക്കളും രണ്ടാംനിര നേതാക്കളില്‍ പലരും ജയിലിലാണ്. ജയിലിലുള്ള നേതാക്കള്‍ക്കു ജാമ്യം ലഭിക്കുന്നതു വരെ മാത്രമാണ് സന്നദ്ധ സംഘടന രൂപീകരിച്ചുള്ള പ്രവര്‍ത്തനം. പിന്നീട് നേരത്തേയുണ്ടായിരുന്ന എന്‍ഡിഎഫ് മാതൃകയില്‍ പുതിയ ഭീകര സംഘടന രൂപീകരിച്ച്‌ പ്രവര്‍ത്തനം തുടരാനാണ് തീരുമാനം.

മുസ്ലിം ഭീകര സംഘടനയായ സിമിക്ക് 2001ല്‍ നിരോധിച്ചപ്പോഴാണ് സിമിയില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എന്‍ഡിഎഫ് എന്നപേരിൽ പുതിയ ഭീകര സംഘടന രൂപീകരിച്ചത്. എന്നാൽ രാഷ്ട്രീയ പാര്‍ട്ടികളും സമൂഹവും ഇവർക്കെതിരെ മുഖം തിരിച്ചപ്പോഴാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന പേരില്‍ ദേശീയ തലത്തില്‍ പുതിയ സംഘടന രൂപീകരിച്ചത് ഇതിനൊപ്പം എസ്ഡിപിഐ എന്ന രാഷ്ട്രീയ സംഘടനയും രൂപീകരിച്ചിരുന്നു.

2047ഓടെ ഇന്ത്യയെ ഇസ്ലാമിക ഭരണത്തിൻ കീഴിലാക്കുക എന്നതായിരുന്നു പിഎഫ്‌ഐയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ സൈന്യത്തിലും ജുഡീഷ്യറിയിലും നുഴഞ്ഞുകയറാന്‍ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ പദ്ധതിയിട്ടിരുന്നു. ഇത് കൂടാതെ ദാറുല്‍ ഹുദ എന്ന പേരില്‍ സമാന്തര കോടതിയും പ്രവര്‍ത്തിച്ചിരുന്നു.

Related Articles

Latest Articles