Saturday, January 10, 2026

പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് അന്തരിച്ചു

കുട്ടനാട് : പ്രശസ്ത ഗാനരചയിതാവ് ബീയാർ പ്രസാദ് (62) അന്തരിച്ചു. ആലപ്പുഴ മങ്കൊമ്പ് സ്വദേശിയാണ്. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു.

കുറച്ചു വര്‍ഷം മുമ്പ് വൃക്കമാറ്റിവെച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന അദ്ദേഹം ചാനല്‍ പരിപാടിക്കായി തിരുവനന്തപുരത്തെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമുണ്ടാവുകയും പരിശോധനയില്‍ മസ്തിഷ്‌കാഘാതം ആണെന്ന് കണ്ടെത്തുകയുമായിരുന്നു.

അറുപതോളം സിനിമകൾക്ക് അദ്ദേഹം ഗാനരചന നിർവഹിച്ചു. കിളിച്ചുണ്ടന്‍ മാമ്പഴത്തിലൂടെയാണ് സിനിമാ ഗാനരചന രംഗത്ത് അദ്ദേഹം എത്തുന്നത് . കവിയെന്ന നിലയിൽ അറിയപ്പെട്ടിരുന്ന ബീയാർ പ്രസാദ് 1993ൽ കുട്ടികൾക്കായുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയാണ് സിനിമാരംഗത്തേക്കു കടന്നുവന്നത്. ജലോത്സവം സിനിമയ്ക്ക് വേണ്ടി രചിച്ച ‘കേര നിരകളാടും ഒരു ഹരിത ചാരു തീരം….’ എന്ന ഗാനം അദ്ദേഹത്ത കൂടുതൽ പ്രശസ്തനാക്കി

Related Articles

Latest Articles