Sunday, May 19, 2024
spot_img

പോൺ സിനിമകൾ ഒരു ആര്‍ട് ഫോമാണ്! വിദ്യാര്‍ത്ഥികള്‍ക്കായി പോണ്‍ സിനിമാ പ്രദര്‍ശനം ഒരുക്കി കോളേജ്: കടുത്ത വിമർശനവുമായി സോഷ്യൽമീഡിയ

സാള്‍ട്ട് ലേക്ക് സിറ്റി: വിദ്യാർത്ഥികളെ ഒരുമിച്ചിരുത്തി പോൺ സിനിമ കാണിക്കാൻ തീരുമാനിച്ച് കോളേജ്. കോളേജ് അധികൃതർക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നു. സംഭവത്തിൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം, വിദ്യാഭ്യാസത്തിന്റെ ഭാഗമായാണ് പോണ്‍ സിനിമകള്‍ കാണിക്കുന്നതെന്നാണ് സാള്‍ട്ട് ലേക്ക് സിറ്റിയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോളേജാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഇങ്ങനെ ഒരു ക്ലാസ് വാ​ഗ്ദാനം ചെയ്യുന്നത്.

‘ഹാര്‍ഡ്‌കോര്‍ പോണോഗ്രഫി’, ‘സണ്‍ഡേ നൈറ്റ് ഫുട്‌ബോളിനേക്കാള്‍’ കൂടുതല്‍ ജനപ്രിയമാണെന്നും ഇതൊരു ബില്ല്യണ്‍ ഡോളര്‍ വ്യവസായമാണെന്നും കോളേജ് വെബ്‌സൈറ്റ് വ്യക്തമാക്കിയിരുന്നു. അതിനെ വിമര്‍ശനാത്മകമായി കൂടി സമീപിക്കുകയാണ് ‘ഫിലിം 300O പോണ്‍’ ക്ലാസിലൂടെ എന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്.

അതിനെ ഒരു ആര്‍ട് ഫോം ആയാണ് ഇതിനെ കാണുന്നതെന്നും വര്‍ഗം, ക്ലാസ്, ലിംഗഭേദം എന്നിവയുടെ ലൈംഗികവല്‍ക്കരണത്തെ കുറിച്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് ക്ലാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും കൂടി കാണുന്നു എന്നുമാണ് കോളേജ് അധികൃതരുടെ വാദം.

അതേസമയം, ഇത്തരത്തില്‍ ഒരു ക്ലാസ് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് കോളേജിന് ലഭിക്കുന്നത്. കോളേജിന്റെ പ്രവൃത്തി സദാചാര വിരുദ്ധമാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം.

Related Articles

Latest Articles