Thursday, May 16, 2024
spot_img

പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് !കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സുരന്യ അയ്യർക്കും ദില്ലി ജംഗ്പുരയിലെ വീട് ഒഴിയാൻ ആവശ്യപ്പെട്ട് റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷന്റെ നോട്ടീസ്!

ജനുവരി 22 ന് നടന്ന അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചതിനെത്തുടർന്ന് ദില്ലി ജംഗ്പുരയിലെ വീട് ഒഴിയാൻ ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർക്കും മകൾ സുരന്യ അയ്യർക്കും റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ (ആർഡബ്ല്യുഎ) നോട്ടീസ് നൽകി.

മറ്റ് താമസക്കാരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ അപവാദങ്ങളിൽ ഏർപ്പെടരുതെന്ന് ആർഡബ്ല്യുഎ നോട്ടീസിൽ ആവശ്യപ്പെടുന്നു.

“കോളനിയിലെ സമാധാനം തകർക്കുകയോ നിവാസികളുടെ മതവികാരം വ്രണപ്പെടുത്തുകയോ ചെയ്യുന്ന ഒരു താമസക്കാരനെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾക്ക് കഴിയില്ല. അയോദ്ധ്യയിലെ ശ്രീരാമക്ഷേത്ര പ്രതിഷ്ഠയിൽ നിങ്ങൾ ചെയ്തത് പരിഗണിച്ച് അത്തരം വിദ്വേഷത്തിന് നേരെ ആളുകൾക്ക് കണ്ണടയ്ക്കാൻ കഴിയുന്ന മറ്റൊരു കോളനിയിലേക്ക് പോകാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു,” നോട്ടീസിൽ റസിഡൻ്റ്സ് വെൽഫെയർ അസോസിയേഷൻ പറയുന്നു.

“ഹിന്ദു വിശ്വാസങ്ങളെ അധിക്ഷേപിക്കുന്നത് ശരിയാണെന്ന് കരുതുന്ന എല്ലാവർക്കും ഇത് ഒരു സന്ദേശമായി മാറണമെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ പ്രതികരിച്ചു .

രാമക്ഷേത്രത്തിലെ രാംലല്ലയുടെ പ്രാൺ പ്രതിഷ്ഠാ ചടങ്ങിൽ പ്രതിഷേധിച്ച് ഉപവാസം ആചരിക്കുമെന്ന് സൗരണ്യ അയ്യർ ഫേസ്ബുക്കിൽ പോസ്റ്റ് പങ്ക് വച്ചതിന് പിന്നാലെയാണ് ആർഡബ്ല്യുഎയുടെ അറിയിപ്പ്,

5-0 സുപ്രീം കോടതി വിധിയെത്തുടർന്ന് 500 വർഷങ്ങൾക്ക് ശേഷമാണ് രാമക്ഷേത്രം നിർമ്മിക്കുന്നതെന്നും ഒരു വിദ്യാസമ്പന്നനായ വ്യക്തിക്ക് ചേരാത്തതാണ് സമൂഹ മാദ്ധ്യമത്തിലൂടെ അയ്യർ പറഞ്ഞതെന്നും RWA പറഞ്ഞു. “രാഷ്ട്രീയത്തിൽ നിങ്ങളുടെ നന്മയ്ക്കായി നിങ്ങൾക്ക് എന്തും ചെയ്യാം, പക്ഷേ നിങ്ങളുടെ പ്രവർത്തനങ്ങൾ കോളനിക്ക് ചീത്ത പേരുനൽകുന്നു. അതിനാൽ, ദയവായി അത്തരം പോസ്റ്റുകൾ / കമൻ്റുകൾ ഇടുന്നത് ഒഴിവാക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” നോട്ടീസിൽ വ്യക്തമാക്കുന്നു.

Related Articles

Latest Articles