തിരുവനന്തപുരം: ആറ്റിങ്ങലിൽ യുഡിഎഫിനെതിരെ പോസ്റ്റല്‍ വോട്ട് തിരിമറി പരാതിയുമായി സി പി എം. ആറ്റിങ്ങലിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി അടൂർ പ്രകാശിന് വേണ്ടി പൊലീസുകാർ 400 പോസ്റ്റൽ വോട്ടുകൾ ശേഖരിച്ചുവെന്നാണ് സിപിഎമ്മിന്‍റെ പരാതി.
സിപിഎം ജില്ലാ കമ്മിറ്റി അംഗം രാമുവാണ് തിരഞ്ഞെടുപ്പ് ഓഫീസർക്കും ഡിജിപിക്കും പരാതി നൽകിയത്. പൊലീസുകാരുടെ പോസ്റ്റല്‍ വോട്ട് തിരിമറിയെ കുറിച്ച് അന്വേക്ഷിക്കുന്ന ക്രൈംബ്രാഞ്ചിന് ഡിജിപി പരാതി കൈമാറും.

