Monday, May 13, 2024
spot_img

നവകേരള സദസ്സിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടു! യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കലാപാഹ്വാനത്തിന് കേസ്‌

പാലക്കാട് : നവകേരള സദസ്സിനെതിരെ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് പങ്കുവച്ചതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കലാപാഹ്വാനത്തിന് പോലീസ് കേസെടുത്തു . യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.കെ. ഫാറൂക്കിനെനെതിരേയാണ് തൃത്താല പോലീസ് കേസെടുത്തത്.

‘ആലിബാബയും 41 കള്ളന്മാരും’ എന്ന് ആലേഖനംചെയ്ത ഒരുബസ്സിന്റെ ചിത്രത്തിനൊപ്പം പോക്കറ്റടിക്കാരെയും കള്ളന്മാരെയും ആകാംഷയോടെ കാണാന്‍ ജനംകൂടുന്നത് സ്വാഭാവികമാണെന്ന് പറഞ്ഞ് നവംബര്‍ 19-നാണ് ഫാറൂക്ക് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റിട്ടത്. ഈ പോസ്റ്റിന്റെ പേരിലാണ് സിപിഎം. പ്രവര്‍ത്തകരുടെ പരാതിയില്‍ പോലീസ് തനിക്കെതിരേ കേസെടുത്തതെന്നാണ് ഫാറൂക്കിൻ്റെ ആരോപണം.

നവംബര്‍ 19-ലെ പോസ്റ്റിന്റെ പേരില്‍ സിപിഎം, ഡിവൈഎഫ്ഐ. നേതാക്കളുടെ പരാതിയുണ്ടെന്ന് പറഞ്ഞാണ് പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും. മൊബൈല്‍ഫോണ്‍ പോലും സ്‌റ്റേഷനില്‍ പിടിച്ചുവെയ്ക്കുന്ന സ്ഥിതിയാണുണ്ടായതെന്നും എത്രകേസെടുത്താലും ഇനിയും പ്രതിഷേധിക്കുമെന്നും ഫാറൂക്ക് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. പിണറായി സര്‍ക്കാരിന്റെ ഫാസിസ്റ്റ് സമീപനമാണ് കണ്ടുകൊണ്ടിരിക്കുന്നതെന്നും സര്‍ക്കാരിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിച്ചാല്‍ കേസില്‍ കുടുക്കുന്നരീതിയാണ് കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles