Wednesday, November 4, 2026

ഓയൂരിലെ തട്ടിക്കൊണ്ട് പോകൽ !പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി; തട്ടിക്കൊണ്ടുപോകാനു​പയോഗിച്ച കാറും ബാങ്ക് രേഖകളും പിടിച്ചെടുത്തു

ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. മുഖ്യപ്രതി പത്മകുമാറിന്റെ ചാത്തന്നൂരിലെ വീട്ടിലായിരുന്നു ഇന്ന് തെളിവെടുപ്പ്. രാവിലെ 11.30 ഓടെ ആരംഭിച്ച തെളിവെടുപ്പ് നാലര മണിക്കൂറോളം നീണ്ടു. നാലരമണിക്കൂർ നീണ്ടു. കുട്ടിയെ തട്ടിക്കൊണ്ടുപോകാനു​പയോഗിച്ച കാറും ചില ബാങ്ക് രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തു.
പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയതിനാൽ കനത്ത പോലീസ് കാവലിലാണ് തെളിവെടുപ്പ് നടന്നത്. ചോദ്യം ചെയ്യലിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികളെ വീട്ടിലെത്തിച്ചത്.

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസത്തെ സംഭവങ്ങൾ വീടിനുള്ളിൽ പുനരാവിഷ്കരിച്ചു. വാഹനത്തിനായി വ്യാജ നമ്പർ പ്ലേറ്റ് നിർമ്മിച്ച സ്ഥലവും കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തേക്കുമാണ് അടുത്ത തെളുവെടുപ്പിനായി പ്രതികളെ കൊണ്ടുപോവുക.

അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവന്നത്. ഏഴ് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. രണ്ട് ദിവസങ്ങളിൽ വിശദമായ ചോദ്യം ചെയ്യൽ നടത്തിയ ശേഷമാണ് മൂന്നാംദിനമായ ഇന്ന് പ്രതികളുമായി തെളിവെടുപ്പ് ആരംഭിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ വേറെയും കുട്ടികളെയും തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നതായി സൂചന ലഭിച്ചിരുന്നു. ഇതിനായി പലയിടങ്ങളിലായി ഒറ്റയ്ക്കു സഞ്ചരിക്കുന്ന കുട്ടികളെ ഇവർ സ്ഥിരമായി നിരീക്ഷിച്ചിരുന്നതായും വിവരങ്ങൾ നോട്ട്ബുക്കിൽ കുറിച്ചു വച്ചിരുന്നതായും കണ്ടെത്തി. നിർണ്ണായകമായ ഈ നോട്ട്ബുക്ക് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നോട്ടുബുക്ക് പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.

കുട്ടികളെ നിരന്തരം നിരീക്ഷിച്ച് കുട്ടികൾ പോകുന്ന സമയം, എവിടേക്കാണ് പോകുന്നത്, നടന്നാണോ പോകുന്നത് തുടങ്ങിയ വിവരങ്ങളാണ് നോട്ട്ബുക്കിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഈ കുട്ടികളെ നിരന്തരം നിരീക്ഷിച്ചാണ് ഇക്കാര്യങ്ങൾ കണ്ടെത്തിയത്. ഏതൊക്കെ പ്രദേശങ്ങളിലാണ് പ്രതികൾ കുട്ടികളെ നോക്കിവച്ചിരുന്നതെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവിടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾക്കായും പോലീസ് പരിശോധന നടത്തും.

Related Articles

Latest Articles