Sunday, May 5, 2024
spot_img

കുടുംബ വഴക്ക് രൂക്ഷം: ഭാര്യയെയും കുട്ടികളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു, സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

ഛത്തീസ്ഗഢ്: ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവം. അയല്‍വാസികളാണ് ഇവരെ‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

മൊബൈല്‍ ചാര്‍ജര്‍ വയര്‍ ഉപയോഗിച്ച്‌ ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയ ശേഷം, തലയണ കൊണ്ട് മക്കളെയും കൊലപ്പെടുത്തുകയായിരുന്നു. പിന്നീട്, ഭോജ് റാം സാഹു തൂങ്ങി മരിക്കുകയായിരുന്നു.

ഭാര്യയുടെയും കുട്ടികളുടെയും മൃതദേഹം കട്ടിലിലും ഭര്‍ത്താവിന്റെ മൃതദേഹം തൂങ്ങിയ നിലയിലുമായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് ശേഷമേ കാര്യവുമായി ബന്ധപ്പെട്ട കൃത്യമായ വിശദാംശങ്ങള്‍ അറിയാനാകൂവെന്നും പോലീസ് വ്യക്തമാക്കി.

Related Articles

Latest Articles