Monday, April 29, 2024
spot_img

പ്രമോദ് രാമന്‍ മനോരമ വിടുന്നു… ഇനി മീഡിയവണ്‍ എഡിറ്റര്‍

കോഴിക്കോട്: സംസ്ഥാനത്തെ ആദ്യ തത്സമയ വാര്‍ത്താ അവതാരകനും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ പ്രമോദ് രാമന്‍ മനോരമ ന്യൂസില്‍ നിന്ന് രാജിവച്ചു. മീഡിയ വണ്‍ എഡിറ്റര്‍ ആയി ഉടന്‍ ജോലിയില്‍ പ്രവേശിക്കുമെന്നാണ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കിയത്. രാജീവ് ദേവരാജ് ആയിരുന്നു മീഡിയ വണ്ണിലെ എഡിറ്റര്‍. അദ്ദേഹം അവിടെ നിന്ന് രാജിവച്ച് മാതൃഭൂമി ന്യൂസില്‍ ജൂലായ് 1 ന് ജോയിന്‍ ചെയ്യും. ഈ സാഹചര്യത്തിലാണ് പ്രമോദ് രാമന്‍ മീഡിയ വണ്‍ എഡിറ്റര്‍ ആയി എത്തുന്നത്. മനോരമ ന്യൂസിന്റെ സീനിയര്‍ കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ ആണ് പ്രമോദ് രാമന്‍. നേരത്തേ ഏഷ്യാനെറ്റ് ന്യൂസിലും ഇന്ത്യാവിഷനിലും ജോലി ചെയ്തിട്ടുണ്ട്.

കേരളത്തിന്റെ ടെലിവിഷന്‍ വാര്‍ത്താ ചരിത്രത്തിലും നിര്‍ണായക സ്ഥാനമാണ് പ്രമോദ് രാമനുള്ളത്. മലയാളത്തിലെ ആദ്യ സ്വകാര്യ ചാനല്‍ ആയ ഏഷ്യാനെറ്റില്‍ ആദ്യമായി തത്സമയ വാര്‍ത്ത അവതരിപ്പിച്ചത് ഇദ്ദേഹമായിരുന്നു. 1995 സെപ്തംബര്‍ 30 ന് ഫിലിപ്പീന്‍സില്‍ നിന്നായിരുന്നു മലയാളത്തിലുള്ള ആദ്യ തത്സമയ വാര്‍ത്ത. ദേശാഭിമാനിയിലൂടെ ആയിരുന്നു പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. പിന്നീട് സദ് വാര്‍ത്തയിലും അല്‍പകാലം ജോലി ചെയ്തിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles