Friday, May 3, 2024
spot_img

ഗുജറാത്തിലെ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ; ചടങ്ങുകളുടെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

ഗാന്ധിന​ഗർ: ​ ​ഗുജറാത്തിലെ മെഹസാനയിൽ വാലിനാഥ് ധാം ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുടെ വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ചത്. ചടങ്ങിൽ പ്രധാനമന്ത്രി ശിവലിം​ഗത്തിൽ അഭിഷേകം നടത്തുന്നതും, ഹാരമണിയിക്കുന്നതും ആരതി ഉഴിയുന്നതും വീഡിയോയിൽ കാണാം.

കഴിഞ്ഞ ദിവസമായിരുന്നു വാലിനാഥ് ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടന്നത്. പ്രാണപ്രതിഷ്ഠയുടെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പുഷ്പാർച്ചന നടത്തി പ്രാർത്ഥിച്ച ശേഷം ക്ഷേത്രത്തിന് പുറത്തിറങ്ങിയ പ്രധാനമന്ത്രി ഭക്തരെ അഭിവാദ്യം ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. വാലിനാഥ് ധാമിലെ പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത ശേഷം മെഹ്‌സാനയിൽ ന‌‌ടന്ന പൊതുസമ്മേളനത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. ‌‌‌‌

അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ മാതൃകയിലാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഉജ്ജ്വല വരവേൽപ്പ് നൽകിയാണ് പ്രധാനമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്തത്. കലാകാരന്മാരുടെ നൃത്താവതരണവും ക്ഷേത്രത്തിൽ ഒരുക്കിയിരുന്നു. ആയിരക്കണക്കിന് ജനങ്ങളാണ് പ്രധാനമന്ത്രിയെ കാണാനായി ക്ഷേത്രത്തിലെത്തിയത്.

Related Articles

Latest Articles