Saturday, June 15, 2024
spot_img

പ്രാണപ്രതിഷ്ഠാ ദിനം യു.പിയിൽ സ്കൂൾ കോളേജുകൾക്ക് അവധി, സർക്കാർ ഓഫീസുകൾ അലങ്കരിക്കാനും വെടിക്കെട്ട് നടത്താനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശം

ലഖ്നോ: രാമക്ഷേത്രത്തിൻ്റെ പ്രാണപ്രതിഷ്ഠാദിനമായ ജനുവരി 22ന് ഉത്തർപ്രദേശിലെ സ്കൂളുകൾക്കും കോളജുകൾക്കും അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്ന് സംസ്ഥാനത്ത് സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പുറമേ സർക്കാർ ഓഫീസുകൾ അലങ്കരിക്കണമെന്നും യോഗി ആദിത്യനാഥിൻ്റെ നിർദേശമുണ്ട്.

ചടങ്ങ് ആഘോഷമാക്കാൻ വെടിക്കെട്ട് നടത്തണമെന്നും യോഗി നിർദേശിച്ചു. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിൻ്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി അയോദ്ധ്യയിലാണ് യു.പി മുഖ്യമന്ത്രി ഇപ്പോഴുള്ളത്. അയോദ്ധ്യയിൽ ​ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

ജനുവരി 14ന് ശുചീകരണ കാമ്പയിൻ നടത്തും. വി.വി.ഐ.പികൾക്കുള്ള വിശ്രമസ്ഥലം നേരത്തെ തന്നെ കണ്ടെത്തണമെന്നും അദ്ദേഹം നിർദേശിച്ചു.പ്രാണപ്രതിഷ്ഠാ ചടങ്ങിന് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും ചടങ്ങിലേക്ക് ക്ഷണമുണ്ടെങ്കിലും പലരും പ​ങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles