Friday, May 17, 2024
spot_img

2023 ചൂടേറിയ വർഷമെന്ന് പഠന റിപ്പോർട്ട്: ശരാശരിയേക്കാൾ 1.48 ശതമാനം വർദ്ധന

ന്യൂയോർക്ക്- 2023 ചൂടേറിയ വർഷമെന്ന് യൂറോപ്യൻ യൂണിയൻ്റെ പഠന റിപ്പോർട്ട്. മനുഷ്യർ വലിയ അളവിൽ ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചതാണ് ചൂട് വർദ്ധിക്കാൻ കാരണമായത്. ശരാശരിയേക്കാൾ 1.48 ഡിഗ്രി സെൽഷ്യസ് കൂടുതലായിരുന്നു കഴിഞ്ഞ വർഷത്തെ താപനില. യൂറോപ്യൻ യൂണിയൻ്റെ കാലാവസ്ഥാ സേവനത്തിൻ്റെതാണ് റിപ്പോർട്ട്. ജൂലൈ മുതൽ മിക്കവാറും എല്ലാ ദിവസവും പുതിയ ആഗോള അന്തരീക്ഷ താപനില കഴിഞ്ഞ വർഷത്തിൽ ഉയർന്നതായി ബിബിസിയും റിപ്പോർട്ട് ചെയ്തു. മനുഷ്യർ ഉണ്ടാക്കുന്ന കാലാവസ്ഥാ വ്യതിയാനവും എൽ നിനോ കാലാവസ്ഥാ പ്രതിഭാസവുമാണ് ചൂട് വർദ്ധിക്കാൻ കാരണം.

സമുദ്രോപരിതലത്തിലെ താപനിലയും വർദ്ധിച്ചു. 2023 ൽ യുകെ അതിൻ്റെ രണ്ടാമത്തെ ഏറ്റവും ചൂടേറിയ വർഷമായും രേഖപ്പെടുത്തി. കാർബൺ ഡൈ ഓക്സൈഡ് പോലുള്ള ഹരിതഗൃഹ വാതകങ്ങൾ റെക്കോർഡ് അളവിലാണ് മനുഷ്യർ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നത്.

കഴിഞ്ഞ 100 വർഷങ്ങൾക്ക് മുമ്പുള്ളതിനേക്കാൾ ഇപ്പോൾ അന്തരീക്ഷ താപനില വദ്ധിച്ചു. 2023ലെ ആദ്യ മാസങ്ങളിൽ അന്തരീക്ഷ താപനില ശരാശരിയായിരുന്നെങ്കിൽ രണ്ടാം പകുതിയിൽ അത് അതിശയിപ്പിക്കുന്ന തലത്തിലേക്ക് എത്തിയെന്നാണ് പഠന റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Related Articles

Latest Articles