Tuesday, December 30, 2025

കര്‍ണാടകയില്‍ രാജിവച്ച എംഎല്‍എമാരില്‍ പ്രതാപ ഗൗഡ പാട്ടില്‍ ബിജെപിയിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ എച്ച്‌.ഡി. കുമാരസ്വാമി സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ച്‌ കോണ്‍ഗ്രസില്‍ നിന്നു രാജിവച്ച എംഎല്‍എ ബിജെപിയിലേക്ക്. എംഎല്‍എ പ്രതാപ ഗൗഡ പാട്ടിലാണ് താന്‍ ബിജെപിയില്‍ ചേരുമെന്ന് വ്യക്തമാക്കിയത്. ബിജെപി ടിക്കറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പ്രതാപ ഗൗഡ പറഞ്ഞു.

കോണ്‍ഗ്രസില്‍നിന്നുള്ള രമേശ് ജാര്‍ക്കിഹോളി, പ്രതാപ് ഗൗഡ പാട്ടില്‍, ശിവറാം ഹെബ്ബര്‍, മുകേഷ് കുംതാലില്‍, ബി.സി. പാട്ടില്‍, ഭാരതി ബസവരാജ്, എസ്.ടി. സോമശേഖര്‍, രാമലിംഗ റെഡ്ഡി തുടങ്ങിയ എംഎല്‍എമാരാണ് ശനിയാഴ്ച രാജിവച്ചത്.

Related Articles

Latest Articles