Tuesday, May 7, 2024
spot_img

നഷ്ടപ്പെട്ടത് വിലപ്പെട്ട ജീവനുകൾ;
വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി മോദി

ദില്ലി : നേപ്പാളിൽ ഇന്ന് നടന്ന 68 പേരുടെ മരണത്തിന് ഇടയാക്കിയ വിമാന ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.68 യാത്രക്കാരും 4 ജീവനക്കാരുമായി പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിൽ പെട്ടത്. കത്തിക്കരിഞ്ഞ നിലയിൽ തിരിച്ചറിയാനാവാത്ത വിധം ഭൂരിഭാഗമാളുകളുടെയും മൃതദേഹം കണ്ടെത്തിക്കഴിഞ്ഞു. .

ഇന്ത്യക്കാരുടേതുൾപ്പെടെ വിലപ്പെട്ട ജീവനുകളാണ് നഷ്ടപ്പെട്ടതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ദാരുണമായ വിമാനാപകടത്തിൽ അത്യധികം വേദനയുണ്ടെന്നും ദുഃഖിതരായ കുടുംബാംഗങ്ങളോടൊപ്പം പങ്കുചേരുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേപ്പാൾ പ്രധാനമന്ത്രിയെ പരാമർശിച്ചാണ് മോദിയുടെ ട്വീറ്റ്.

Related Articles

Latest Articles