Saturday, April 27, 2024
spot_img

ഫുട്പാത്തിൽ ചിതറിക്കിടക്കുന്ന കടലാസു കഷണങ്ങൾ ; എടുത്ത് മാറ്റി മോഹൻലാൽ , ലാലേട്ടന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

ദുബായ്: മോഹൻലാലുമായി ബന്ധപ്പെട്ട എല്ലാ വീഡിയോകളും വളരെ വലിയ ആവേശത്തോടെയാണ് മലയാളികൾ ഏറ്റെടുക്കാറുള്ളത് . ഇപ്പോഴിതാ ഫുട്പാത്തിൽ ചിതറിക്കിടക്കുന്ന കടലാസ് കഷണങ്ങൾ എടുത്ത് മാറ്റി വൃത്തിയാക്കുന്ന ലാലേട്ടന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് .

കാറിൽ നിന്നിറങ്ങി വരുന്ന താരത്തിനെയായാണ് വീഡിയോയുടെ തുടക്കത്തിൽ കാണാനാവുക .തുടർന്ന് ഫുട്പാത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കടലാസ് കഷണങ്ങൾ ശ്രദ്ധയിൽ പ്പെടുകയും തുടർന്ന് അദ്ദേഹം കുനിഞ്ഞ് എടുത്ത് മാറ്റി വൃത്തിയാക്കുന്നു.

വീഡിയോ മോഹൻലാൽ ആരാധക പേജാണ് പങ്ക് വച്ചിരിക്കുന്നത് . പിന്നാലെ അദ്ദേഹത്തെ അഭിനന്ദിച്ച് ഒട്ടനവധിയാളുകളാണ് കമന്റുകളുമായി എത്തുന്നത് . ഇതാണ് ഞങ്ങളുടെ ലാലേട്ടനെന്നും , അദ്ദേഹത്തിന്റെ എളിമയാണ് വിജയത്തിന്റെ രഹസ്യമെന്നുമൊക്കെയാണ് കമന്റുകൾ.

Related Articles

Latest Articles