Sunday, January 11, 2026

ഭാരതത്തിന്റെ കായിക സംഘത്തിന് രാഷ്ട്രപതിയുടെ വക ചായ സല്‍ക്കാരം; സ്വതന്ത്ര്യദിന പരിപാടിയിലും അതിഥികൾ

ദില്ലി: ടോക്കിയോ ഒളിമ്പിക്സിൽ പങ്കെടുത്ത് മിന്നും പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ സംഘത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് ചായ സല്‍ക്കാരം നല്‍കും. സ്വതന്ത്ര്യദിനത്തിന്റെ തലേദിവസമായ ഓഗസ്റ്റ് 14 നാണ് രാഷ്ട്രപതി ഭവനിലെ സാംസ്‌കാരിക കേന്ദ്രത്തില്‍ ചായസല്‍ക്കാരം ഒരുക്കുന്നത്.

ടോക്കിയോയിൽ ഭാരതത്തിനായി ചരിത്രനേട്ടം വഹിച്ച എല്ലാ കായിക താരങ്ങള്‍ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ആശംസകള്‍ അറിയിച്ചിരുന്നു. ഭാരതത്തിന്റെ ഒളിമ്പിക്സ് ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച്‌ പ്രകടനം കാഴ്ചവച്ച വര്‍ഷം കൂടിയായിരുന്നു ഇത്. സ്വര്‍ണമുള്‍പ്പെടെ ഏഴു മെഡലുകളാണ് ടോക്കിയോ ഒളിമ്പിക്സിൽ ഭാരതം നേടിയത്.

സ്വതന്ത്ര്യദിന പരിപാടിയിലേയ്ക്കും പ്രത്യേക അതിഥികളായി ഒളിമ്പിക്സിൽ പങ്കെടുത്ത ഇന്ത്യന്‍ സംഘത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് ഈ ചായസൽക്കാരവും

Related Articles

Latest Articles