Sunday, November 1, 2026

മദ്യലഹരിയില്‍ ബൈക്കോടിച്ചതിന് പോലീസ് തടഞ്ഞു: ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്

താമരശ്ശേരി: മദ്യലഹരിയില്‍ വരുന്നത് തടഞ്ഞപ്പോള്‍ പോലീസിനുമുന്നില്‍ ബ്ലേഡുകൊണ്ട് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ച് ആത്മഹത്യശ്രമം. പുതുപ്പാടി നെരൂക്കുംചാല്‍ പുത്തലത്ത് അബ്ദുസലാം ആണ് കഴുത്തില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചത്. സ്വയം കഴുത്ത് മുറിച്ച് പരിക്കേൽപ്പിച്ച ഇയാളെ ട്രാഫിക് പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. കഴുത്തിലെ മുറിവ് സാരമുള്ളതല്ല.

താമരശ്ശേരി ചുങ്കം ജങ്ഷനുസമീപമാണ് സംഭവം. മദ്യലഹരിയിൽ അപകടപരമായ വിധത്തിൽ ഒരാള്‍ ബൈക്കോടിച്ചുവരുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹൈവേ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന താമരശ്ശേരി ട്രാഫിക് എസ്.ഐ. പി. സലീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തവേയാണ് സംഭവം. ഇയാള്‍ മദ്യപിച്ച് വാഹനം ഓടിക്കാന്‍ കഴിയാത്ത നിലയിലായിരുന്നു.

ഈ നിലയില്‍ വാഹനമോടിക്കാന്‍ പറ്റില്ലെന്നും ബന്ധുക്കളാരെങ്കിലും വന്നാലേ വാഹനം വിട്ടു തരികയുള്ളൂവെന്നും പോലീസ് അറിയിച്ചു. ഇതോടെ തൊട്ടടുത്ത കടയിയിലേക്ക് പോയി ബ്ലേഡുമായി തിരിച്ചുവന്ന അബ്ദുസലാം കഴുത്തില്‍ സ്വയം മുറിവേല്‍പ്പിക്കുകയായിരുന്നു. മുറിവേല്‍പ്പിക്കാനുള്ള കാരണമന്വേഷിച്ചപ്പോള്‍ കുടുംബപ്രശ്‌നം കൊണ്ടുള്ള മാനസിക വിഷമമാണെന്നായിരുന്നു മറുപടി.

Related Articles

Latest Articles