Saturday, September 26, 2026

കശ്മീരിന്റെ മുഖച്ഛായ മാറ്റും :കേന്ദ്ര പദ്ധതികളുടെ പ്രയോജനം ഉറപ്പാക്കും : തീരുമാനം ചരിത്രപരമെന്ന് പ്രധാനമന്ത്രി

ദില്ലി: ജമ്മുകശ്മീരില്‍ പുതിയ യുഗം ആരംഭിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കശ്മീരിന് പ്രത്യേക അവകാശങ്ങള്‍ നൽകിയ അനുഛേദം 370 ലെ വ്യവസ്ഥകള്‍ എടുത്തുമാറ്റിയ പശ്ചാത്തലത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ജമ്മുകശ്മീരിൽ ഉടൻ നിഷ്പക്ഷമായ തിരഞ്ഞെടുപ്പ് നടത്തും, കശ്മീരിൽ ജനങ്ങൾ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി വരും,​ ജനങ്ങൾക്ക് അവരുടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാം. ജനപ്രതിനിധികൾ ജമ്മുകശ്മീരിൽ നിന്ന് തന്നെയാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

കശ്മീരില്‍ നടപ്പാക്കിയത് ചരിത്രപരമായ തീരുമാനമാണ്. ഇത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ശ്യാംപ്രസാദ് മുഖര്‍ജിയുടെയും വാജ്‌പേയുടെയും സ്വപ്നമായിരുന്നു. കശ്മീരിന്റെ വികസനത്തിന് 370-ാം അനുഛേദം ഒരു തടസമായിരുന്നു. കശ്മീരില്‍ ഇതുവരെ വികസനം എത്തിയില്ല.

തീവ്രവ്രവാദം മൂലം 42000 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ആർട്ടിക്കിൾ 370 കാശ്മീരിൽ ഭീകരതയ്ക്കും അഴിമതിക്കും വളമിട്ടു. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി കുടുംബവാഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും മോദി വ്യക്തമാക്കി.

കശ്മീരിനായി വൻ പ്രഖ്യാപനങ്ങളും പ്രധാനമന്ത്രി നടത്തി. സദ്ഭരണത്തിന്റെ ഫലം ഉടൻ പ്രതിഫലിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്രപദ്ധതികളുടെ പ്രയോജനം കാശ്മീരിൽ ഉറപ്പാക്കും. അവിടെ കൂടുതൽ തൊഴിലവസരം ഉണ്ടാകും. സ്വകാര്യനിക്ഷേപം കൊണ്ടുവരും. വികസനത്തിലെ തടസങ്ങൾ ഇനി നീങ്ങും. ജമ്മുകശ്മീരിന്റെ ആധുനിക വത്കരണത്തിനായിരിക്കും മുൻഗണ നൽകുന്നത്.

മിനിമം കൂലിപോലും തൊഴിലാളികൾക്ക് ലഭിക്കില്ലായിരുന്നു,​ സ്കോളർഷിപ്പ് പദ്ധതി വിപുലീകരിക്കും. സർക്കാർ ജീവനക്കാർക്ക് തുല്യത ഉറപ്പാക്കും. റോഡ്,​ റെയിൽ,​ വ്യോമഗതാഗതം എന്നിവ മെച്ചപ്പെടുത്തും. ജ​മ്മു കശ്മീരിലെയും ല​ഡാ​ക്കി​ലെ​യും ജ​ന​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന്‍റെ പ്ര​ശ്ന​ങ്ങ​ളാ​ണ്. സു​ഖ​ത്തി​ലും ദു​ഖ​ത്തി​ലും രാ​ജ്യം അ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​കു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. കശ്മീരിലെ ജ​ന​ങ്ങ​ൾക്ക് ബ​ലി​പെ​രു​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നാ​ണ് 40 മി​നി​റ്റ് നീ​ണ്ട പ്ര​സം​ഗം മോ​ദി അ​വ​സാ​നി​പ്പി​ച്ച​ത്.

Related Articles

Latest Articles