Saturday, October 24, 2026

ഗുജറാത്ത് രണ്ടാംഘട്ട തെരെഞ്ഞെടുപ്പ് ;വോട്ട് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ ഉടനെത്തും,ഗുജറാത്തില്‍ ജനവിധിയെഴുതുന്നത് 93 മണ്ഡലങ്ങൾ

മുംബൈ:​ ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി വോട്ട് രേഖപ്പെടുത്തി.അഹമ്മദാബാദ് നഗരത്തിലെ റാണിപ് പ്രദേശത്തെ ഹൈസ്കൂളിൽ സജ്ജീകരിച്ച പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ട് ചെയ്തത്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നഗരത്തിലെ നാരൻപുര പ്രദേശത്തുള്ള മുനിസിപ്പൽ സബ് സോണൽ ഓഫീസിലും വോട്ട് ചെയ്യും.നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിൽ 93 മണ്ഡലങ്ങൾ ആണ് ഇന്ന് ജനവിധിയെഴുതുന്നത്.

ഗാന്ധിനഗറും അഹമ്മദാബാദും അടക്കമുള്ള മധ്യ ഗുജറാത്തും വടക്കൻ ഗുജറാത്തുമാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ, പട്ടേൽ സമര നേതാവ് ഹാർദിക് പട്ടേൽ, കോൺഗ്രസ് നേതാവ് ജിഗ്‌നേഷ് മേവാനി അടക്കം പ്രമുഖർ രണ്ടാം ഘട്ടത്തിൽ മത്സര രംഗത്തുണ്ട്. 63 ശതമാനം വോട്ടർമാരാണ് ആദ്യഘട്ടത്തിൽ പോളിംഗ് എത്തിയത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

Related Articles

Latest Articles