Tuesday, April 30, 2024
spot_img

സംസ്ഥാന സ്കൂള്‍ കായികോത്സവം;സ്വർണത്തിളക്കത്തിൽ പാലക്കാട്, അതിവേഗ ഓട്ടക്കാരായി മേഘയും അനുരാഗും, ഇതോടെ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിൽ

തിരുവനന്തപുരം: ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ അതിവേഗ ഓട്ടക്കാരായി മേഘയും അനുരാഗും.100 മീറ്റര്‍ ഓട്ടത്തിൽ 12.23 സെക്കന്‍റ് കൊണ്ട് മേഘയും 10.90 സെക്കന്‍റ്കൊണ്ട് അനുരാഗും പൂർത്തീകരിച്ച് സ്വർണ്ണം നേടുകയായിരുന്നു.ഇതോടെ പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു. 47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്.

പകുതിയോളം മത്സരങ്ങള്‍ പൂര്‍ത്തിയായി കഴിയുമ്പോള്‍ നിലവിലെ ചാമ്പ്യന്മാരായ പാലക്കാട് തന്നെ ഇത്തവണത്തെ കായിക മേളയിലും ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തും. രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാള്‍ ഇരട്ടി പോയന്‍റുകള്‍ക്ക് മുന്നിലാണ് പാലക്കാട്. എന്നാല്‍, കായികമേളയിലെ നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയില്‍ ഇ എച്ച് എസ് എസ് ഉയര്‍ത്തുന്നത്. മത്സരയിനങ്ങളില്‍ 45 ഫൈനലുകളാണ് ഇതുവരെ പൂര്‍ത്തിയായത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി 37 പോയന്‍റും. കോതമംഗലം മാര്‍ ബേസില്‍സ് 30 പോയന്‍റും കുമരംപുത്തൂര്‍ കല്ലടി എച്ച് എസ് 28 പോയന്‍റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്.

Related Articles

Latest Articles