Friday, May 17, 2024
spot_img

ജനഹൃദയങ്ങൾ കീഴടക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്പിലേക്ക്; സന്ദർശനം അടുത്തയാഴ്ച

ദില്ലി: യൂറോപ്യൻ യൂണിയൻ കമ്മീഷൻ ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെ യൂറോപ്പിലേക്ക് സന്ദർശനം നടത്താൻ ഒരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസ്, ജർമ്മനി, ഡെൻമാർക്ക് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദർശിക്കുന്നത്. മെയ് മാസം 2ന് യൂറോപ്പിലെത്തുന്ന നരേന്ദ്രമോദി 4-ാം തിയതി സന്ദർശനം പൂർത്തിയാക്കി മടങ്ങുമെന്ന് വിദേശകാര്യവകുപ്പ് അറിയിച്ചിരിക്കുന്നത്. 2022ൽ പ്രധാനമന്ത്രിയുടെ ആദ്യ വിദേശ സന്ദർശനമാണ് നടക്കുന്നത്. തുടർന്ന് ബർലിനിലെ സന്ദർശനത്തോടനുബന്ധിച്ച് ജർമ്മൻ ചാൻസ്ലർ ഒലാഫ് ഷോള്‌സുമായി കൂടിക്കാഴ്ച നടത്തും. ഇരുനേതാക്കളും സംയുക്തമായി ആറാമത് ഇന്തോ-ജർമ്മൻ ഭരണകൂട സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിക്കും. ഇരുരാജ്യങ്ങളുടേയും വിവിധ വകുപ്പ് മന്ത്രിമാരും ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കെടുക്കും. വിവിധ വ്യവസായികളുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. 2021ൽ നയതന്ത്രബന്ധത്തിന്റെ 70 വർഷം ഇരുരാജ്യങ്ങളും ആഘോഷിച്ചിരുന്നു.

മാത്രമല്ല കോപൻഹേഗനിലെ സന്ദർശനത്തിൽ ഡെൻമാർക്ക് പ്രധാനമന്ത്രി ഫ്രെഡ്രിക്‌സെന്നുമായും രാജ്ഞി മാർഗരീത്താ രണ്ടുമായും കൂടിക്കാഴ്ച നടത്തും. ഇന്ത്യയും ഡെൻമാർക്കും ആഗോള തലത്തിൽ പരിസ്ഥിതി സംരക്ഷണ മാർഗ്ഗങ്ങൾ നടപ്പാക്കുന്ന കൂട്ടായ്മ ശക്തിപ്പെടുത്താനുള്ള ചർച്ചകളും നടക്കും.പിന്നീട് പ്രവാസി ഭാരതീയരുമായി കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്. രണ്ടാമത് ഇന്ത്യ നോർദിക് സമ്മേളനത്തിൽ നരേന്ദ്രമോദി ഐസ്ലാന്റ് പ്രധാനമന്ത്രി കാതറിൻ ജകോബ്‌സ്, നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഘാർ സ്‌റ്റോർ, സ്വീഡന്റെ പ്രധാനമന്ത്രി മഗ്ദലേനാ ആൻഡേഴ്‌സൺ, ഫിൻലാന്റിന്റെ പ്രധാനമന്ത്രി സാനാ മാറിൻ എന്നിവർക്കൊപ്പം പങ്കെടുക്കും. അതേസമയം 2018ൽ സ്റ്റോക്‌ഹോമിലാണ് ആദ്യ നോർദിക് രാജ്യങ്ങളുടെ സമ്മേളനം നടന്നത്. 4 ആം തീയതി മടക്കയാത്രയിലാണ് പ്രധാനമന്ത്രി ഫ്രാൻസിലെത്തുക. വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യാ-ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ 75-ാം വർഷികാഘോഷത്തിലും നരേന്ദ്രമോദി പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു

Related Articles

Latest Articles