Tuesday, October 6, 2026

ഖത്തറിലേതു പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ല;രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്,ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി മോദി;വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണം

ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വത്തിക്കാനിൽ വെച്ചുള്ള കൂടിക്കാഴ്ചയിലാണ് ക്ഷണം. സ്‌നേഹവും സാഹോദര്യവും നിലനിർത്തേണ്ടതിനെ കുറിച്ച് മാർപാപ്പ സംസാരിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തെ യുവാക്കളിൽ വിശ്വാസമുണ്ട്. ഖത്തറിലേതു പോലെ ഇന്ത്യയിലും ആഘോഷം നടക്കുന്ന ദിവസം വിദൂരമല്ല. കഴിഞ്ഞ എട്ട് വർഷത്തിനുള്ളിൽ വടക്കുകിഴക്കൻ മേഖലയിലെ വികസനത്തിനുണ്ടായിരുന്ന തടസ്സങ്ങൾ നീക്കിയെന്നും മേഘാലയയിൽ ഒരു പരിപാടിയിൽ സംസാരിക്കവെ മോദി പറഞ്ഞു

രാവിലെ മേഘാലയയിലെത്തിയ പ്രധാനമന്ത്രി നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൻ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് ത്രിപുരയിലേക്ക് തിരിച്ച മോദി ആകെ 6800 കോടി രുപയുടെ വിവിധ പദ്ധതികൾക്ക് തറക്കല്ലിടും.

Related Articles

Latest Articles