Thursday, May 9, 2024
spot_img

രാമജന്മ ഭൂമിക്ക് പുതിയ വിമാനത്താവളവും റെയിൽവേ സ്റ്റേഷനും സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി ! വരുന്ന 30 ന് 15 കിലോ മീറ്ററോളം റോഡ് ഷോ നടത്തി പൊതുയോഗത്തെ അഭിസംബോധന ചെയ്യും; അയോദ്ധ്യയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു; രാജ്യത്തിന്റെ സ്വപ്ന സാക്ഷാത്കാരം ദിവസങ്ങൾ മാത്രമകലെ

പ്രധാനമന്ത്രി നരേന്ദ്ര മോദി രാമജന്മ ഭൂമിയായ അയോദ്ധ്യയിൽ ഈ മാസം 30 ന് വിമാനത്താവളവും റെയിൽവേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും. നിശ്ചയിച്ചിരിക്കുന്നത് പ്രകാരം ആദ്യം റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുന്ന പ്രധാനമന്ത്രി അതിനുശേഷമാകും വിമാനത്താവളത്തിലെത്തുക. റെയിൽവേ സ്റ്റേഷനിൽ നിന്നും വിമാനത്താവളത്തിലേക്കുള്ള 15 കിലോമീറ്റർ റോഡ് ഷോ നടത്തി ജനങ്ങളെ അഭിവാദ്യം ചെയ്താകും അദ്ദേഹം താണ്ടുക. ശേഷം മോദി വിമാനത്താവളത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും.

ശനിയാഴ്ച നടന്ന യോഗത്തിൽ പ്രധാനമന്ത്രി മോദിയുടെ അയോദ്ധ്യ സന്ദർശനത്തിനുള്ള ക്രമീകരണങ്ങൾ അവലോകനം ചെയ്തതായി അയോദ്ധ്യ കമ്മീഷണർ ഗൗരവ് ദയാൽ വ്യക്തമാക്കി.

“ആശുപത്രികളിൽ എല്ലാ സൗകര്യങ്ങളും ലഭ്യമാണ്. മുഖ്യമന്ത്രിയും അത് അവലോകനം ചെയ്യുന്നു. മികച്ച സേവനങ്ങൾക്കായി, ഞങ്ങൾ ലഖ്‌നൗവിലേക്ക് ഒരു ബാക്കപ്പ് പ്ലാനും തയ്യാറാക്കിയിട്ടുണ്ട്. ഡിസംബർ 30 ന് പ്രധാനമന്ത്രി അയോദ്ധ്യയിലെത്തും. വിമാനത്താവളവും റെയിൽവേ സ്റ്റേഷനും തയ്യാറാക്കിക്കഴിഞ്ഞു. ശേഷം അദ്ദേഹം ഇവയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. കണക്കുകൾ പ്രകാരം, ജനുവരി 22ന് ശേഷം ദിനം പ്രതി ഏകദേശം 50,000-55,000 ആളുകൾ ദിവസവും അയോദ്ധ്യ യിൽ എത്തും, അതിനുള്ള തയ്യാറെടുപ്പിലാണ് ഭരണകൂടം,

“പ്രധാനമന്ത്രി നരേന്ദ്രമോദി റെയിൽവേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തശേഷം വിമാനത്താവളത്തിനോട് ചേർന്നുള്ള ഗ്രൗണ്ടിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യും. വിമാനത്താവളത്തിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര അത് റോഡ്ഷോയുടെ രൂപത്തിലായിരിക്കും. അദ്ദേഹത്തെ സ്വാഗതം ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്തുവരുന്നു,” – ഗൗരവ് ദയാൽ പറഞ്ഞു.

ഡിസംബർ 30ന് പ്രധാനമന്ത്രിയുടെ അയോധ്യ സന്ദർശനം സംബന്ധിച്ച് ജില്ലയിലെ ഉന്നത ഉദ്യോഗസ്ഥരുമായും രാമക്ഷേത്ര തീർഥ ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുമായും ഇന്നലെ അവലോകന യോഗം ചേർന്നു.

“ജനുവരി 21, 22 തീയതികളിൽ ഭക്തർക്ക് ദർശനം ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു, ജനുവരി 23 മുതലാകും ദർശനം ആരംഭിക്കുക. അതിഥികൾക്ക് മികച്ച താമസ സൗകര്യം ഉറപ്പാക്കാൻ ജില്ലയിലെ ഹോട്ടലുകളുമായി ധാരണയിലെത്തുകയാണ്.നിരവധി അതിഥികൾ ചാർട്ടേഡ് വിമാനത്തിൽ എത്തുമെന്നാണ് കണക്കാക്കുന്നത്, അതിനാൽ പ്രയാഗ്‌രാജ്, ഗോരഖ്പൂർ, വാരണാസി തുടങ്ങിയ ജില്ലകളിൽ എല്ലാ വിമാനങ്ങളും അവിടെ പാർക്ക് ചെയ്യാനുള്ള ക്രമീകരണം നടത്തും .കൃത്യമായ നമ്പർ കഴിഞ്ഞാൽ വ്യോമയാന വകുപ്പുമായി ഏകോപിപ്പിച്ച ശേഷം ഇക്കാര്യം അറിയിക്കും’ – ഗൗരവ് ദയാൽ പറഞ്ഞു.

Related Articles

Latest Articles