Friday, May 17, 2024
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും ലോകത്തിന്റെ ആദരം; പരമോന്നത പുരസ്കാരം നൽകി ഗ്രീസ്

ഗ്രീസ് : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരമോന്നത പുരസ്കാരം നൽകി ആദരിച്ച് ഗ്രീസ്. പരമോന്നത പുരസ്‌കാരമായ ഗ്രാൻറ് ക്രോസ് ഓഫ് ദ ഓർഡർ ഓഫ് ഓണർ ബഹുമതിയാണ് അദ്ദേഹത്തിന് ​ഗ്രീസ് നൽകിയത്. ഗ്രീക്ക് പ്രസിഡന്റ് കാറ്റെറിന സകെല്ലറോപൗലോയാണ് നരേന്ദ്രമോദിക്ക് ബഹുമതി കൈമാറിയത്. തനിക്ക് ലഭിച്ച ബഹുമതി ഗ്രീസിലെ ജനങ്ങൾ ഇന്ത്യയോട് പുലർത്തുന്ന ബഹുമാനത്തിന് സൂചകമാണെന്ന് അദ്ദേഹം പ്രതികരിച്ചു. ദക്ഷിണാഫ്രിക്കയിൽ വച്ച് നടന്ന ബ്രിക്സ് സമ്മേളനത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തിയത്.

ഏഥന്‍സില്‍ എത്തിയ പ്രധാനമന്ത്രിക്ക് വമ്പൻ സ്വീകരണമാണ് ലഭിച്ചത്. ഇന്ത്യന്‍ ഗ്രീസിലെ സമൂഹവുമായി അദ്ദേഹം സംസാരിച്ചു. ഗ്രീക്ക് പ്രധാനമന്ത്രി മിറ്റ്സോ ടാക്കീസുമായി കൂടിക്കാഴ്ചയിൽ പ്രതിരോധം, ആരോഗ്യ, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും സഹകരണം ചര്‍ച്ചാ വിഷയമായി . 40 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഗ്രീസിലെത്തുന്നത്.

‘സമീപ വർഷങ്ങളിൽ ഇന്ത്യ-​ഗ്രീക്ക് ബന്ധം വളരെയധികം മെച്ചപ്പെട്ടു. വിശാലമായ ഉഭയകക്ഷി സഹകരണത്തിന് ഇന്ന് അവസരമുണ്ട്. ഇന്ന്, ഇന്ത്യയും ഗ്രീസും ഭൗമരാഷ്‌ട്രീയ, പ്രാദേശിക വിഷയങ്ങളിൽ നല്ല സഹകരണത്തിലാണ്. ഗ്രീസും ഇന്ത്യയും ലോകത്തിലെ രണ്ട് പുരാതന നാഗരികതകളാണ്. രണ്ട് പുരാതന ജനാധിപത്യ ആശയങ്ങളും രണ്ട് പുരാതന വ്യാപാര സാംസ്കാരിക ബന്ധങ്ങളും കൊണ്ട് ഇരു രാജ്യങ്ങളും പൊരുത്തപ്പെട്ടു പോകുന്നു. പ്രതിരോധം, സുരക്ഷ, കൃഷി തുടങ്ങിയ മേഖലകളിൽ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്’ -പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഒരു ദിവസത്തെ പര്യടനത്തിന് ശേഷം തിരികെയെത്തുന്ന പ്രധാന മന്ത്രി ചന്ദ്രയാന്‍ ദൗത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഐഎസ്ആര്‍ഒ സംഘത്തെ ബംഗളുരുവിൽ നേരിട്ടെത്തി അഭിനന്ദിക്കും.

Related Articles

Latest Articles