Monday, October 26, 2026

പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും; യോഗത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ, ചൈന രാഷ്ട്രതലവന്മാരും

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഇന്ന് ഉസ്‌ബെക്കിസ്ഥാനിലെത്തും. രണ്ടുദിവസമായിട്ട് സമർഖണ്ഡിലാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തുടങ്ങിയവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുമെന്ന സൂചനകൾ ഉണ്ടെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഗ്രോഗ, ഹോട്ട് സ്പ്രിങ് തുടങ്ങീ തർക്ക മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിക്കണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന അംഗീകരിച്ചതിന് പിന്നാലെയാണ് ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയാണ് നടക്കുന്നത്. ലഡാക്കിൽ ചൈന കടന്നുകയറ്റം നടത്തിയതിന് ശേഷം രണ്ടു പ്രധാനമന്ത്രിമാരും നേരിട്ട് കണ്ടിട്ടില്ല.

Related Articles

Latest Articles