ഉജ്ജയിനി : ഒക്ടോബര് 11 നാണ് ഉജ്ജയിനിലെ മഹാകാലേശ്വർ മന്ദിർ ഉദ്‌ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്നത്. ഉദ്ഘടന നിർവഹണത്തിന് മുന്നേ മന്ദിർ ഇടനാഴിയുടെ ആദ്യഘട്ടത്തിന്റെ വിസ്മയകരമായ കാഴ്ചകൾ പുറത്ത് വിട്ടിരിക്കുകയാണ് കാബിനറ്റ് മിനിസ്റ്റർ പീയുഷ് ഗോയൽ.തന്റെ ട്വിറ്ററിലാണ് അദ്ദേഹ൦ വിസ്മയകരമായ കാഴ്ചകൾ പങ്ക് വെച്ചത്.ശിവന് സമർപ്പിച്ചിരിക്കുന്ന ഒരു ഹൈന്ദവ ക്ഷേത്രമാണ് മഹാകാലേശ്വർ. ജ്യോതിർലിംഗ, ശിവന്റെ ഏറ്റവും പവിത്രമായ വാസസ്ഥലമെന്ന് പറയപ്പെടുന്നു. പന്ത്രണ്ട് ജ്യോതിർലിംഗങ്ങളിൽ ഒന്നാണ് ഇത്.
മധ്യപ്രദേശിലെ പുരാതന നഗരമായ ഉജ്ജൈനിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
പുണ്യനദിയായ ഷിപ്രയുടെ തീരത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്..

