Monday, October 12, 2026

പ്രധാനമന്ത്രി പാലക്കാടിന്റെ മണ്ണിൽ; ജനസാഗരമായി നഗരം! വൻ സുരക്ഷാക്രമീകരണങ്ങളൊരുക്കി പോലീസ്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദി പാലക്കാടെത്തി. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി സി. കൃഷ്ണകുമാറിന്റെ പ്രചാരണത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. രാവിലെ 10:30 ഓടെ ഹെലികോപ്റ്ററിൽ പാലക്കാട് മേഴ്‌സി കോളേജ് മൈതാനത്താണ് അദ്ദേഹം ഇറങ്ങിയത്. കനത്ത ചൂടിലും പ്രധാനമന്ത്രിയെ കാണാൻ റോഡിന്റെ ഇരുവശവും ബിജെപി പ്രവർത്തകരും ജനങ്ങളും തിങ്ങിനിറഞ്ഞിരിക്കുകയാണ്.

അഞ്ചുവിളക്ക് മുതൽ ഹെഡ് പോസ്റ്റ് ഓഫീസ് വരെ ഒരു കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവേദ്ക്കർ, ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർത്ഥികളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു.

റോഡ്ഷോ നടക്കുന്ന പരിസരത്ത് വൻ സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കെജിയുടെ നേതൃത്വത്തിൽ 5000 പോലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ നടപടിക്കുള്ളത്. എസ്പിജി ഡിഐജിയുടെ നേതൃത്വത്തിലും സംഘം ക്യാംപ് ചെയ്യുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് കോയമ്പത്തൂർ നഗരത്തിൽ രണ്ടു കിലോമീറ്റർ റോഡ് ഷോ നടത്തിയിരുന്നു.

Related Articles

Latest Articles