ഈ വര്‍ഷത്തെ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ഇന്ന് സമ്മാനിക്കും.
11 വിദ്യാര്‍ത്ഥികള്‍ക്കാണ് പുരസ്ക്കാരം നൽകുക. ദില്ലിയിലെ വിഖ്യാന്‍ ഭവനിലാണ് പുരസ്‌കാര ദാനം നടക്കുന്നത്. വിവിധ മേഖലകളില്‍ അസാധാരണ മികവ് തെളിയിച്ച കുട്ടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പ്രധാനമന്ത്രി ദേശീയ ബാലപുരസ്‌കാരം നല്‍കുന്നത്
കല, സാംസ്‌കാരികം, ധീരത, സാമൂഹിക സേവനം, കായികം, കണ്ടുപിടിത്തം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ മികവ് തെളിയിച്ച 5 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കാണ് പുരസ്‌കാരം നല്‍കുക. ഒരു ലക്ഷം രൂപയും പ്രശ്സതി പത്രവും അടങ്ങുന്നതാണ് പിഎംആര്‍ബിപിയുടെ അവാര്‍ഡ്. കലാ-സാംസ്‌കാരിക മേഖലയില്‍ നാല് പേര്‍ക്കും ധീരതയ്ക്ക് ഒരാള്‍ക്കും ശാസ്ത്രീയ കണ്ടുപിടുത്തത്തിന് രണ്ട് പേര്‍ക്കും സാമൂഹിക സേവനത്തിന് ഒരാള്‍ക്കും കായിക രംഗത്ത് മൂന്ന് പേരുമാണ് ഇത്തവണത്തെ പുരസ്‌കാരത്തിന് അർഹരായിരിക്കുന്നത്.

