Tuesday, May 14, 2024
spot_img

കെജിഎഫ് സംവിധായകന്റെ ചിത്രത്തിൽ പ്രഭാസിനൊപ്പം പൃഥ്വിരാജും: സന്തോഷം പങ്കുവച്ച് സൂപ്പർതാരം; വിഡിയോ

ലോകത്തെ ആരാധകരെ വാരിക്കൂട്ടിയ സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫിന്റെ സംവിധായകനും സൂപ്പർതാരം പ്രഭാസും ഒന്നിക്കുന്നെന്ന വാർത്ത വളരെ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തത്. അന്ന് മുതൽ ‘സലാർ’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനായി വളരെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

എന്നാൽ ഇപ്പോഴിതാ മലയാളികളെ ആവേശത്തിലാക്കുന്ന ഒരു വിവരം പങ്കുവച്ചിരിക്കുകയാണ് പ്രഭാസ്. ചിത്രത്തിൽ മലയാളത്തിന്റെ സൂപ്പർതാരം പൃഥ്വിരാജും അഭിനയിക്കുന്നുണ്ട്.

”സലാറിൽ താനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ടെന്നും മികച്ചൊരു നടനാണ് അദ്ദേഹമെന്നും പ്രഭാസ് പറഞ്ഞു. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദിയുണ്ടെന്നും നടൻ കൂട്ടിച്ചേർത്തു. പുതിയ ചിത്രം രാധേ ശ്യാമിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായാണ്കേരളത്തിൽ എത്തിയപ്പോഴാണ് പൃഥ്വിരാജ് സലാറിലുണ്ടെന്ന വിവരം പ്രഭാസ് സ്ഥിരീകരിച്ചത്. നേരത്തെ പൃഥ്വിരാജും ഇതു സംബന്ധിച്ച് സൂചനകൾ തന്നിരുന്നു.

കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ശ്രുതി ഹാസനാണ് നായികയാവുന്നത്. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു. ഭുവൻ ​ഗൗഡ ഛായാ​ഗ്രഹണവും രവി ബസ്രുർ സം​ഗീത സംവിധാനവും നിർവഹിക്കും.

Related Articles

Latest Articles