Thursday, April 25, 2024
spot_img

നടി പ്രിയാരാമനും രഞ്ജിത്തും വീണ്ടും വിവാഹിതരാവുന്നു? വൈറലായി ചിത്രങ്ങൾ

മലയാള സിനിമയിൽ നിന്നും തമിഴിലേക്ക് ചേക്കേറിയ നടിയാണ് പ്രിയാരാമൻ. ഇന്നും ഏവരുടെയും പ്രിയങ്കരിയാണ് നടി. താരത്തിന്റെ വിവാഹവും പിന്നീടുള്ള ജീവിതവും എല്ലാം ഏറെ ചർച്ചയായിരുന്നു. തമിഴിലും മലയാളത്തിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടൻ രഞ്ജിത്തിനെയാണ് പ്രിയ വിവാഹം ചെയ്തത്. 1999 ൽ ‘നേസം പുതുസ്’ എന്ന സിനിമയുടെ സെറ്റിൽവച്ചാണ് പ്രിയാരാമനും നടൻ രഞ്ജിത്തും കാണുന്നതും, പിന്നീട് പ്രണയത്തിലായി വിവാഹിതരാവുന്നതും. എന്നാൽ 2014-ൽ ഇരുവരും വേർപിരിഞ്ഞു. ഇപ്പോഴിതാ വിവാഹ മോചനം നേടി 7 വർഷങ്ങൾക്കുശേഷം ഇരുവരും വീണ്ടും ഒന്നിച്ചിരിക്കുന്നുവെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഇരുവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പ്രിയ രാമനൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്. “ആരാധക ആശംസകളാൽ തങ്ങളുടെ ജീവിതയാത്ര ഇപ്പോൾ കൂടുതൽ മനോഹരമായിരിക്കുന്നുവെന്നാണ് രഞ്ജിത്ത് ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്”. നിയമപരമായി വിവാഹ മോചിതരായ ഇരുവരും വീണ്ടും ഒന്നിച്ചുവെന്നാണ് ചിത്രങ്ങളിൽനിന്നും വ്യക്തമാകുന്നത്. എന്നാൽ, ഇതു സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.

അതേസമയം പ്രിയാരാമനുമായുളള വിവാഹ മോചനത്തിനുശേഷം നടി രാഗസുധയെ രഞ്ജിത്ത് വിവാഹം ചെയ്തുവെങ്കിലും, പിന്നീട് ഈ ബന്ധം വേർപെടുത്തിയിരുന്നു. സിനിമയിൽ നിന്നും മാറിനിന്ന പ്രിയ രാമനും, രഞ്ജിത്തും തമിഴ് ടെലിവിഷൻ സീരിയലുകളിൽ സജീവമാകുകയായിരുന്നു. ഇവർക്ക് രണ്ടു മക്കളാണുളളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles