Thursday, May 2, 2024
spot_img

തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായി നീക്കി : ജൂലൈ ഒന്നിന് സ്ക്കൂളുകള്‍ തുറക്കും

തെലങ്കാനയില്‍ ലോക്ഡൗണ്‍ പൂര്‍ണമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് യാതൊരു വിധ നിയന്ത്രണങ്ങളും ഉണ്ടാകില്ല. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഈ തീരുമാനമെടുക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂവും ഉണ്ടായിരിക്കില്ല. ആരോഗ്യ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്. നേരത്തേ കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിരുന്ന സംസ്ഥാനമായിരുന്നു തെലങ്കാന. എന്നാല്‍ ഇപ്പോള്‍ കോവിഡ് ബാധിതരുടെ എണ്ണം 1.14 ശതമാനത്തില്‍ എത്തി നില്‍ക്കുകയാണ്. കോവിഡിനെ നേരിടാന്‍ സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. അതിന്‍റെ കൂടി ഫലമായിട്ടാണ് കോവിഡ് നിരക്ക് ഇത്രയും കുറഞ്ഞ തോതില്‍ എത്തിയിരിക്കുന്നത്.

Related Articles

Latest Articles