Monday, May 20, 2024
spot_img

പ്രതിഷേധത്തിനൊടുവിൽ …….! ബജറ്റ് നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത; ഇന്ധന സെസ് ഒഴിവാക്കിയേക്കും

തിരുവനന്തപുരം : കനത്ത പ്രതിഷേധങ്ങൾ ഉയർന്നതിനൊടുവിൽ ബജറ്റ് നികുതി നിർദ്ദേശങ്ങളിൽ ഇളവിന് സാധ്യത. ഇന്ധനവിലയിൽ രണ്ട് രൂപ സെസ് ഏർപ്പെടുത്തിയതിനെതിരെ സിപിഎമ്മിലും എൽഡിഎഫിലും എതിർപ്പ് ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇളവ് നൽകുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇന്ന് എറണാകുളത്ത് കൂടിക്കാഴ്ച നടത്തിയിരുന്നു.സംസ്ഥാന ബജറ്റിലുണ്ടായത് നിർദ്ദേശങ്ങൾ മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു.

ഇക്കാര്യത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. ബജറ്റിനെതിരായി വിമർശനങ്ങളും ചർച്ചകളുമൊക്കെ വരുന്നുണ്ട്. ആവശ്യമായ നിലപാട് സ്വീകരിക്കും. സർക്കാരിനെ തകർക്കാൻ ബോധപൂർവം ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന കടന്നാക്രമണമാണിത്. സെസിന്റെ കാര്യമാണ് സംസ്ഥാന സർക്കാർ പറഞ്ഞത്.

Related Articles

Latest Articles