Sunday, April 28, 2024
spot_img

‘ബില്ലുകൾ അവതരിപ്പിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിച്ചില്ല, മുഖ്യമന്ത്രി നേരിട്ട് വിശദീകരിക്കാൻ തയ്യാറാകുന്നില്ല’; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവച്ചിരിക്കുന്ന നിലപാടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തെക്കുറിച്ചാണ് ഗവര്‍ണറുടെ രൂക്ഷ വിമര്‍ശനം. ബില്ലുകൾ അവതരിപ്പിക്കുന്നതിലെ നടപടിക്രമങ്ങൾ പാലിച്ചില്ല. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് സാമ്പത്തിക ബാധ്യത വരുത്തുന്ന മണി ബില്ലുകൾ അവതരിപ്പിക്കുന്നതിന് തന്റെ മുൻ‌കൂർ അനുമതി വാങ്ങിയില്ലെന്നും ഗവർണർ പറഞ്ഞു. മാത്രമല്ല, കേരളീയം പരിപാടിയെ കുറിച്ച് താൻ അറിഞ്ഞത് മാദ്ധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. എന്നാൽ അതുണ്ടായില്ല. മന്ത്രിമാർക്ക് ബില്ലിന്റെ കാര്യങ്ങൾ വിശദീകരിക്കാനായില്ല. എന്താണ് കലാ മണ്ഡലത്തിൽ സംഭവിച്ചത്. പുതിയ ചാൻസലർ പണം ചോദിച്ചു. സംസ്ഥാനം കടുത്തസാമ്പത്തിക പ്രതിസന്ധിയിരിക്കുമ്പോഴാണിത്. സംസ്ഥാനത്ത് ധൂർത്താണ് നടക്കുന്നത്. ജനങ്ങളുടെ പണം ഉപയോഗിച്ച് സിമ്മിംഗ് പൂൾ പണിയുന്നു. പെൻഷൻ നൽകുന്നില്ല. സാമ്പത്തികമായി തകർന്നു നിൽക്കുന്നവെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നു. മുഖ്യമന്ത്രി നേരിട്ടെത്തി വിശദീകരിക്കാതെ ബില്ലിൽ തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles