Sunday, May 5, 2024
spot_img

ഇന്ത്യ ‘വിരുദ്ധ’ കാർട്ടൂണിനെതിരെ പ്രതിഷേധം തുടരുന്നു;തൃശ്ശൂരിലെ ലളിതകല അക്കാദമി ആസ്ഥാനത്തേക്ക് യുവമോര്‍ച്ചയുടെ പ്രതിഷേധ മാര്‍ച്ച്|Protest against ‘anti’ India cartoon grows

തൃശ്ശൂർ : കേരള ലളിതകലാ അക്കാദമിയുടെ ഓണററി മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ച കാര്‍ട്ടൂണിനെതിരെ പ്രതിഷേധം തുടരുന്നു. തൃശ്ശൂരിലെ അക്കാദമിയുടെ ആസ്ഥാനത്തേക്ക് യുവമോര്‍ച്ച പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രവര്‍ത്തകര്‍ അക്കാദമിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

കോവിഡ് 19 ഗ്ലോബല്‍ മെഡിക്കല്‍ സമ്മിറ്റെന്ന തലക്കെട്ടില്‍ വൈറ്റില സ്വദേശി അനൂപ് രാധാകൃഷ്ണന്‍ വരച്ച ‘കാവി പുതച്ച പശു’ കാര്‍ട്ടൂണിനെതിരെയാണ് പ്രതിഷേധം. ഇംഗ്ലണ്ട്, ചൈന, യുഎസ് പ്രതിനിധികള്‍ക്കൊപ്പം ഇരിക്കുന്ന ഇന്ത്യയുടെ പ്രതിനിധിയായാണ് പശുവിനെ വരച്ചത്.

കാര്‍ട്ടൂണിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. പിന്നാലെ യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ ബി.ജി വിഷ്ണു ഡിജിപിക്ക് പരാതി നല്‍കി. പ്രതിഷേധത്തിന്റെ തുടര്‍ച്ചയായാണ് ലളിതകലാ അക്കാദമിയിലേക്ക് മാര്‍ച്ച് നടത്തിയത്.

Related Articles

Latest Articles